HOME
DETAILS

യു.എ.ഇയിൽ താപനില ഉയരും; തെളിഞ്ഞ കാലാവസ്ഥ, നേരിയ കാറ്റ് | UAE Weather updates

  
April 24, 2026 | 6:16 AM

Fair skies light winds and rising temperatures into weekend in UAE

ദുബൈ: യു.എ.ഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം നേരിയ തോതിൽ കാറ്റ് വീശാനും പകൽ സമയങ്ങളിൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറൻ ദിശകളിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്തിയേക്കാം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ ശാന്തമായിരിക്കും. 

അബുദബി, അൽ ഐൻ, ലിവ എന്നിവിടങ്ങളിൽ താപനില 38°C വരെ ഉയർന്നേക്കും. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ 36°C ആയിരിക്കും ഉയർന്ന താപനില. എന്നാൽ അൽ സില, ദൽമ തുടങ്ങിയ തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ താപനില 30°C ന് അടുത്തായിരിക്കും. രാത്രികാലങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ആപേക്ഷിക ഈർപ്പം 80-85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.

അറബിക്കടലിൽ വൈകുന്നേരത്തോടെ വേലിയേറ്റവും ഉച്ചയ്ക്ക് വേലിയിറക്കവും അനുഭവപ്പെടും. ഒമാൻ കടലിൽ പകൽ സമയത്ത് രണ്ട് വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും സാധ്യതയുണ്ട്.

നാളെയും രാജ്യത്ത് സമാനമായ കാലാവസ്ഥയായിരിക്കും. എന്നാൽ ഞായറാഴ്ചയോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകും. ദ്വീപുകളിലും തീരപ്രദേശങ്ങളിലും കൂടുതൽ മേഘാവൃതമാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം താപനിലയിൽ പ്രകടമായ വർധനവുമുണ്ടാകും. ഈ സമയം കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ വർധിച്ചേക്കാം. തുറസ്സായ പ്രദേശങ്ങളിൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

English summary : Fair to partly cloudy weather is expected across the UAE on Friday, with light to moderate winds and warm daytime temperatures, according to the National Centre of Meteorology (NCM). 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം ഉറ്റുനോക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ; ഫിലിപ്പൈന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ദൗത്യം തുടങ്ങി.

International
  •  3 hours ago
No Image

ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  3 hours ago
No Image

ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റര്‍; അന്തരീക്ഷം മേഘാവൃതമായതിനാലെന്ന് കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം

Kerala
  •  3 hours ago
No Image

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴുന്നു; സംഭരണശേഷിയുടെ 35% മാത്രം

Kerala
  •  4 hours ago
No Image

ലെബനാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; നൂറ് ശതമാനമല്ലെന്ന് യു.എന്നിലെ ഇസ്‌റാഈല്‍ പ്രതിനിധി

International
  •  4 hours ago
No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  5 hours ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പിനെ

Kerala
  •  5 hours ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  6 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  6 hours ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  7 hours ago