'ഉദ്യോഗത്തില്‍ ഇരുന്നപ്പോഴും തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്' വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ആര്‍. ശ്രീലേഖ
കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെ 'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം വിളിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ വിശദീകണവുമായി മുന്‍ ഡി.ജി.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ ആര്‍. ശ്രീലേഖ.ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. പൊലിസ് സേനയില്‍ ഇരിക്കുമ്പോഴും താന്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അവര്‍ തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നത്. തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്. അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
'ഞാന്‍ പൊലിസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പൊലിസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പൊലിസുകാരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പൊലിസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്- ശ്രീലേഖ എഴുതുന്നു.
ഫേസ് ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍:
ഞാന്‍ പോലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷന്‍ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂര്‍ക്കാവ് SHO യോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിര്‍ദ്ദേശിച്ചല്ലോ നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണര്‍ക്ക് നന്ദി!
ശ്രീലേഖയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. മൂന്നു പതിറ്റാണ്ടിലധികം പൊലിസില്‍ ജോലിചെയ്തതിന്റെ പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി പൊലിസിനെതിരെ നടത്തിയ മുദ്രാവാക്യം വിളിയും ഭീഷണിയും നീതീകരിക്കാനാകില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
നെട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിലാണ് ശ്രീലേഖ മുദ്രാവാക്യം വിളിച്ചത്. കേരളത്തിലെ ആദ്യത്തെ വനിത ഡി.ജി.പിയാണ് ശ്രീലേഖ. മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറും കഴിഞ്ഞ ദിവസം പൊലിസിനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി പ്രസംഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം വരുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്ന് സംഘ്പരിവാര്‍ സഹയാത്രികനായ സെന്‍കുമാര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
r sreelekha issued a clarification after criticism over the controversial slogan against police stating she has used similar remarks against officers who acted wrongly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."