HOME
DETAILS

കെ.എസ്.യുക്കാർക്കെതിരെയുള്ള വധശ്രമക്കേസ് പൊളിയുന്നു; ഉണ്ടായത് ഉന്തും തള്ളും മാത്രമെന്ന് മന്ത്രി വീണാ ജോർജ്

  
Web Desk
April 25, 2026 | 6:35 AM

attempted murder case against ksu workers collapses only pushing and shoving occurred says minister veena george

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായത് സാധാരണ ഗതിയിലുള്ള ഉന്തും തള്ളും മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ഇതോടെ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (IPC 307) നിലനിൽക്കില്ലെന്ന് ഉറപ്പായി. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.

സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും, തെരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി മൊഴി നൽകാതിരുന്ന മന്ത്രി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് വിശദീകരണം നൽകിയത്. പ്രതിഷേധക്കാർ തന്നെ ആക്രമിക്കാനോ വധിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഉന്തും തള്ളുമാണ് ഉണ്ടായതെന്നുമാണ് മന്ത്രിയുടെ മൊഴിയുടെ സാരം.

ഗൺമാന്റെ പരാതിയിൽ പറഞ്ഞിരുന്ന 'ആയുധം ഉപയോഗിച്ചുള്ള ആക്രമണം' മന്ത്രി ഇതുവരെ സ്ഥിരീകരിച്ചില്ല. രണ്ടാഴ്ചയിലേറെ ജയിലിൽ കഴിഞ്ഞ കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ മൊഴി ആശ്വാസമാകും. വധശ്രമ വകുപ്പ് ഒഴിവാക്കി റെയിൽവേ പൊലിസ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും.

സംഭവത്തിന് പിന്നാലെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴുത്തിന് പരിക്കുണ്ടെന്ന തരത്തിൽ മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തുവരികയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മന്ത്രിയെ സന്ദർശിച്ചിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിൽ വധശ്രമം ശരിവെക്കുന്ന പരുക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല.

സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരുടെ മൊഴികളിലും വധശ്രമത്തിനുള്ള സൂചനകളില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായില്ല.

രാഷ്ട്രീയ പ്രേരിതമായാണ് വധശ്രമക്കേസ് ചുമത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. കേസിൽ നിസ്സാര വകുപ്പുകൾ മാത്രം നിലനിർത്തിക്കൊണ്ടുള്ള കുറ്റപത്രമാകും പൊലിസ് ഇനി സമർപ്പിക്കുക.

 

The attempted murder case against KSU activists has weakened following Health Minister Veena George's recent statement. The Minister clarified to the police that there was only "pushing and shoving" during the black flag protest at Kannur Railway Station, contradicting earlier claims of a planned attack. ksu veena george attack 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  a day ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  a day ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  a day ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  2 days ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  2 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  2 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  2 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  2 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  2 days ago