HOME
DETAILS

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

  
April 26, 2026 | 4:06 AM

psc has published only 18 notifications this year

തിരുനാവായ (മലപ്പുറം): ഈ വർഷം ഇതുവരെ പി.എസ്.സി പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനങ്ങൾ മാത്രം. ഫെബ്രുവരി 28, മാർച്ച് 31 തീയതികളിലായിട്ടാണ് ഈ വിജ്ഞാപനങ്ങൾ. തിങ്കളാഴ്‌ചകളിലെ പതിവ് പി.എസ്.സി യോഗങ്ങൾ ഈയിടെയായി നടക്കാത്തതാണ് വിജ്ഞാപനം മുടങ്ങുന്നതിന് കാരണം. പുതിയ വിജ്ഞാപനം അംഗീകരിക്കുന്നതും പ്രസിദ്ധീകരണത്തിന് നൽകുന്നതും ഈ യോഗങ്ങളിലാണ്. ഇതുവരെ പ്രസിദ്ധീകരിച്ച 18 വിജ്ഞാപനങ്ങളിൽ പ്രധാന തസ്തികകളൊന്നും ഉൾപ്പെട്ടിട്ടില്ല. ഇവയിൽ എല്ലാവിഭാഗം ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാൻ കഴിയുന്ന ജനറൽ വിജ്ഞാപനങ്ങൾ രണ്ടെണ്ണം മാത്രമാണുള്ളത്. പിന്നോക്ക വികസന കോർപറേഷനിൽ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ അസിസ്റ്റൻ്റ് മാനേജർ (പ്രൊഡക്‌ഷൻ) എന്നിവയാണിവ.

വിവിധ വകുപ്പുകളിൽ ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പ്രധാന വിജ്ഞാപനങ്ങളാണ് ഉദ്യോഗാർഥികൾ ഈ വർഷം പ്രതീക്ഷിക്കുന്നത്. എല്ലാവർഷവും ആദ്യ നാലു മാസങ്ങളിൽ വളരെക്കുറച്ച് വിജ്ഞാപനങ്ങൾ മാത്രം പ്രസിദ്ധീകരിച്ച് വർഷാവസാനം കുട്ടത്തോടെ പ്രസിദ്ധീകരിക്കുന്ന രീതിയാണുള്ളത്. കഴിഞ്ഞവർഷം 902 തസ്‌തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിൽ 294 എണ്ണവും ഡിസംബർ 30, 31 തീയതികളിലെ ഗസറ്റിലായിരുന്നു. ഈ വർഷമെങ്കിലും ഈ രീതിക്ക് മാറ്റമുണ്ടാകണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

psc has published only 18 notifications this year



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  7 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  7 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  7 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  7 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  7 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  7 days ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  7 days ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  8 days ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  8 days ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  8 days ago