കിണറ്റില്‍ വീണ ബക്കറ്റിന്റെ മൂടിയെടുക്കാന്‍ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
പോത്തന്‍കോട: കിണറ്റില്‍ വീണ ബക്കറ്റിന്റെ മൂടിയെടുക്കാനായി ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂര്‍ക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അന്‍സര്‍ മന്‍സിലില്‍ അന്‍സര്‍ (31) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ഇന്നലെ വൈകിട്ടാ ണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 4 പടവ് എത്തുമ്പോഴേക്കും ശുദ്ധവായു കിട്ടാതെ അന്‍സര്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി. വിവരം അറിഞ്ഞ് കഴക്കൂട്ടത്തു നിന്നു അഗ്നിരക്ഷാ സേനയെത്തി. രണ്ടു മണിക്കൂര്‍ കഠിന പരിശ്രമത്തിലാണ് അന്‍സറിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
3 സെന്റ് നിറഞ്ഞു നില്ക്കുന്ന വീടിന്റെ പിന്നിലാണ് കിണര്‍. സ്റ്റേഷന് മാസ്റ്റര്‍ ഗോപകുമാര്‍, അസി.സ്റ്റേഷന്മാസ്റ്റര് ജി.കെ ബൈജു, ഫയര്മാന്മാരായ സുബാഷ്, ഷൈന്ബോസ്, അരുണ്‍, ശ്രീജിത്ത്, ഡ്രൈവര്‍ വിപിന്‍, ഹോംഗാര്‍ഡ് സുരേഷ്കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുവൈറ്റില്‍ നിന്ന് ഒരു മാസം മുമ്പാണ് അന്‍സര്‍ നാട്ടിലെത്തിയത്. വിസിറ്റിങ് വിസയില്‍ ജോലിതേടി പോയതായിരുന്നു. അതിനു മുന്‍പ് ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. മക്കള്‍: എല്‍.കെ.ജി വിദ്യാര്‍ഥിയായ അയാന്, നാലുമാസം പ്രായമുള്ള ഹൗവ്വാജന്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."