HOME
DETAILS

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

  
Web Desk
April 27, 2026 | 5:50 AM

mali terror attack defense minister killed in deadly incident

ബമാകോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരാക്രമണം. സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിരോധ മന്ത്രി സാദിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ബമാകോക്ക് സമീപമുള്ള പ്രധാന സൈനിക കേന്ദ്രമായ കാത്തിയിലെ വസതിക്ക് നേരെയായിരുന്നു ആക്രമണം. അല്‍ ഖാഇദ ബന്ധമുള്ള ഭീകരസംഘടനയുടെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

സാദിയോ കമാര കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് റേഡിയോയായ ആര്‍.എഫ്.ഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മാലി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അല്‍ ഖാഇദയുമായി ബന്ധമുള്ള ജെ.എന്‍.ഐ.എം, ടുവാരെഗ് വിമത ഗ്രൂപ്പായ എഫ്.എല്‍.എ (FLA)  എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.  മുമ്പ് വിമതരുടെ കോട്ടയായിരുന്ന കിദാല്‍ നഗരം തങ്ങള്‍ തിരിച്ചുപിടിച്ചതായി എഫ്.എല്‍.എ അവകാശപ്പെട്ടു.

കാത്തിയിലെ സൈനിക താവളത്തിന് പുറമേ ബമാകോ വിമാനത്താവളം, മോപ്തി, സെവാരെ, ഗാവോ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഒരേസമയം ആക്രമണമുണ്ടായി. സമീപകാലത്ത് മാലി നേരിട്ട ഏറ്റവും വലിയ ഏകോപിത ഭീകരാക്രമണമാണിതെന്ന് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. 
ആക്രമണത്തെ പ്രതിരോധിക്കാന്‍ റഷ്യന്‍ കൂലിപ്പടയാളികളായ ആഫ്രിക്ക കോര്‍പ്‌സ് (മുന്‍ വാഗ്‌നര്‍ ഗ്രൂപ്പ്) ശ്രമിച്ചെങ്കിലും പലര്‍ക്കും പരുക്കേറ്റതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

മാലിയിലെ സൈനിക ഭരണകൂടത്തിന്റെ കരുത്തനായ നേതാവായിരുന്ന സാദിയോ കമാര റഷ്യയുമായുള്ള സൈനിക സഹകരണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയായിരുന്നു. 2020-21 അട്ടിമറികള്‍ക്ക് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളെ പുറന്തള്ളി റഷ്യയുമായി അടുക്കാന്‍ മാലിയെ പ്രേരിപ്പിച്ചതും  കമാരയായിരുന്നു. 

 

mali terror attack claims the life of the defense minister in a shocking incident. latest updates, background, and global reactions to the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  4 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  4 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  4 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  4 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  4 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  4 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  4 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  5 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  5 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  5 days ago