HOME
DETAILS

ഇന്ധനവില താങ്ങാനാകുന്നില്ല, സേവനം നിര്‍ത്തേണ്ടിവരും; കേന്ദ്രസര്‍ക്കാരിന് വിമാനക്കമ്പനികളുടെ കത്ത്

  
April 28, 2026 | 12:02 PM

indian-airlines-warn-shutdown-soaring-atf-fuel-prices-2026

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഇന്ധനവില ഉയര്‍ന്നതോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടുന്ന അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് വിമാനക്കമ്പനികളുടെ കത്ത്. വിമാന ഇന്ധനത്തിന്റെ വില കുറച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നത്. 

യുദ്ധത്തിനു പിന്നാലെ ഉയര്‍ന്ന ഇന്ധനവില, വിമാനക്കമ്പനികളുടെ ചെലവില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ ഇടപെടലുണ്ടായില്ലെങ്കില്‍ കമ്പനികള്‍ അടച്ചുപൂട്ടേണ്ടുന്ന സ്ഥിതിയുണ്ടാവും. ആഭ്യന്തര,അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വ്യത്യസ്ത വിലയേര്‍പ്പെടുത്തുന്നതും ആനുപാതികമല്ലാത്ത രീതിയില്‍ ഇന്ധനവില ഉയര്‍ത്തുന്നതും എയര്‍ലൈനുകളെ വലിയ നഷ്ടത്തിലേക്ക് തള്ളിവിടുമെന്നും എഫ്.ഐ.എ കത്തില്‍ പറയുന്നു. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളെയാണ് എഫ്.ഐ.എ പ്രതിനിധീകരിക്കുന്നത്. 

ഈ സാഹചര്യം അതീജിവിക്കാനും പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരാനും അടിയന്തരമായി സാമ്പത്തിക സഹായം ആവശ്യമുണ്ടെന്നും കത്തില്‍ പറയുന്നു. 

ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ ഏകീകൃതമായ ഒരു ഇന്ധന വിലനിര്‍ണ്ണയ രീതി (നേരത്തെ ക്രാക്ക് ബാന്‍ഡ് നിലവിലുണ്ടായിരുന്നതുപോലെ ) കൊണ്ടുവരണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു. ക്രൂഡ് ഓയിലിന്റെയും റിഫൈന്‍ഡ്‌വിമാന ഇന്ധനത്തിന്റെ വിലയില്‍ വലിയ അന്തരമില്ലാതെ നിലനിര്‍ത്തുന്നതിനുള്ള സംവിധാനമാണ് ക്രാക്ക് ബാന്‍ഡ്. വിമാന ഇന്ധനത്തിന് ചുമത്തുന്ന 11 ശതമാനം എക്‌സൈസ് നികുതിയും താല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

The Federation of Indian Airlines (FIA), representing major carriers like Air India, IndiGo, and SpiceJet, has sent an urgent SOS to the Ministry of Civil Aviation, warning that the industry is "on the verge of closing down or stopping operations."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  10 hours ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  10 hours ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  10 hours ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  11 hours ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  11 hours ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  11 hours ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  11 hours ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  11 hours ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  11 hours ago