HOME
DETAILS

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി തട്ടി; അഞ്ച് പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം

  
April 29, 2026 | 6:27 AM

cbi-chargesheet-five-entities-kerala-digital-arrest-scam-1-8-crore

കൊച്ചി : ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി രൂപ തട്ടിയ കേസില്‍ ഒരു സ്വകാര്യ കമ്പനി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.എസ് സലീഷ് കുമാര്‍, ബ്ലെസിന്‍ ജേക്കബ് ഏബ്രഹാം, മുഹമ്മദ് ജുനൈദ് ഹുസൈന്‍ , മുഹമ്മദ് മുഷ്താഖ് എന്നിവര്‍ക്കും ജെ.സി.എസ്.എസ് എന്ന സ്വകാര്യ കമ്പനിക്കുമെതിരേയാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്. പ്രതികളില്‍ മൂന്ന് പേര്‍ റിമാന്‍ഡിലാണ്.

2025 നവംബര്‍ 24 ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുതിര്‍ന്ന വനിതയ്‌ക്കെതിരേ ഏജന്‍സികളുടെയും കോടതികളുടെയും വ്യാജ നോട്ടീസ് നല്‍കി പണം തട്ടിയെന്നാണ് കേസ്. വീട്ടമ്മയെ വീഡിയോ കോളുകള്‍ വഴിയാണ് പ്രതികള്‍ ബന്ധപ്പെട്ടിരുന്നത്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ തട്ടിയെടുത്ത പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കായി അക്കൗണ്ടുകള്‍ നല്‍കിയയാളും ഇതിലുള്‍പ്പെടുന്നു. പരാതിക്കാരിയെ വിളിക്കാനുള്ള സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയയാളും അറസ്റ്റിലായിട്ടുണ്ട്. തെക്കുകിഴക്കനേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര സംഘടിത തട്ടിപ്പു സംഘങ്ങളാണ് ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ ഡിജിറ്റല്‍ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 2022ല്‍ 39,000 കേസുകളുണ്ടായിരുന്നത് 2024ഓടെ 1.2 ലക്ഷമായി ഉയര്‍ന്നു. വിദ്യാസമ്പന്നരായവരെ ഉള്‍പ്പെടെ വന്‍ സമ്മര്‍ദത്തിലാക്കിയാണ് തട്ടിപ്പിനിരകളാക്കുന്നത്.

 

 

The Central Bureau of Investigation (CBI) has filed a chargesheet against five entities, including four individuals and a private firm, for allegedly defrauding an elderly woman in Kerala of ₹1.8 crore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  10 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  10 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  10 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  10 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  10 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  10 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  10 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  10 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  10 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  10 days ago