HOME
DETAILS

ചില്ലുതകര്‍ത്ത കാറില്‍ മുയലും താറാവും; നടുറോഡിലെ 'നിഗൂഢത' കണ്ട് അമ്പരന്ന് ആലുവക്കാര്‍; യഥാര്‍ത്ഥ സംഭവം ഇങ്ങനെ

  
Web Desk
April 30, 2026 | 4:16 AM

the aluva mystery broken car a rabbit a duck and a hammer police unravel a bizarre story




ആലുവ: നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സിന് മുന്നില്‍ ചില്ലുതകര്‍ന്ന നിലയില്‍ കണ്ടെത്തിയ കാറും അതിനുള്ളിലെ വിചിത്രമായ കാഴ്ചകളും നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ കുഴപ്പിച്ചു. കാറിനുള്ളില്‍ ഒരു താറാവും മുയലും ഒപ്പം ചുറ്റികയും കത്തിയും. കേട്ടവര്‍ക്കും കണ്ടവര്‍ക്കും ദുരൂഹതയേറി. എന്നാല്‍ സംഗതി അന്വേഷിച്ചു ചെന്ന പൊലിസിന് കിട്ടിയത് ചിരിവരുന്ന മറുപടിയാണ്.

കഴിഞ്ഞദിവസം രാത്രിയാണ് കാസിനോ സ്വദേശിയായ കാറുടമ തോട്ടുമുഖത്തെ പെറ്റ് ഷോപ്പില്‍ നിന്നും താറാവിനെയും മുയലിനെയും വാങ്ങിയത്. ഇവയെ കാറിലിരുത്തി മദ്യപിക്കാനിറങ്ങിയ ഇയാള്‍ തിരികെ എത്തിയപ്പോള്‍ കാറിന്റെ താക്കോല്‍ എടുക്കാന്‍ മറന്നു പോയിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കാറിനുള്ളിലെ മിണ്ടാപ്രാണികള്‍ക്ക് ശ്വാസം കിട്ടാനായി സ്വന്തം കാറിന്റെ ചില്ല് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു.

രാവിലെ ചില്ലുതകര്‍ന്ന കാറും അതിനുള്ളിലെ ജീവികളെയും കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ പൊലിസെത്തിയാണ് ഇവയെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന കത്തിയും ചുറ്റികയും ഇയാളുടെ പണിയായുധങ്ങളായിരുന്നു. മദ്യത്തിന്റെ ഹാങ്ങോവര്‍ മാറി ഉച്ചയോടെ എത്തിയ ഉടമ തന്റെ കാറുമായി മടങ്ങി. വളര്‍ത്തുമൃഗങ്ങളോടുള്ള ഉടമയുടെ അമിത സ്‌നേഹം കാരണം മണിക്കൂറുകളോളമാണ് ആലുവ നഗരം ഈ 'മിസ്റ്ററി'ക്ക് പിന്നാലെ ഓടിയത്.

 

The mystery of a damaged car containing a duck and a rabbit in Aluva was solved when it was revealed that the drunk owner broke the glass himself to ensure ventilation for his new pets after losing the keys.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  an hour ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  2 hours ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  2 hours ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  2 hours ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  2 hours ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  3 hours ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  3 hours ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  3 hours ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  4 hours ago

No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  6 hours ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  6 hours ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  6 hours ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  6 hours ago