HOME
DETAILS

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദും ഗുജറാത്ത് കലാപവും വെട്ടി, പകരം രാമജന്മഭൂമി മൂവ്‌മെന്റും ക്ഷേത്ര നിര്‍മാണവും; ചരിത്രം വീണ്ടും തിരുത്തി എന്‍.സി.ഇ.ആര്‍.ടി

  
Web Desk
April 05 2024 | 03:04 AM

NCERT syllabus: Mentions of Babri, Gujarat riots, Hindutva clipped

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ചരിത്രം വീണ്ടും തിരുത്തി എന്‍.സി.ഇ.ആര്‍.ടി. ഇത്തവണ ബാബരി മസ്ജിദും ഗുജറാത്ത് കലാപവുമാണ് വെട്ടി മാറ്റിയിരിക്കുന്നത്. പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സിന്റെ പുസ്തകത്തിലാണ് വെട്ടിമാറ്റല്‍. ബാബരി മസ്ജിദിനും ഗുജറാത്ത് കലാപത്തിനും പകരം കുട്ടികള്‍ രാമജന്മ ഭൂമി മൂവിമെന്റിനെ കുറിച്ചും രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചും പഠിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ ഉള്‍പെടുത്തിയതാണെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രിംകോടതി വിധിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് പാഠപുസ്തകത്തിലുള്ളത്. രാമജന്മഭൂമി പ്രസ്ഥാനത്തെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരുമാസത്തിനുള്ളില്‍ പുതുക്കിയ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സി.ബി.എസ്.ഇക്ക് കൈമാറി.

2006-07 ല്‍ പുറത്തിറക്കിയ 'പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡ്ന്റ്' എന്ന പാഠഭാഗം എട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച അഞ്ച് പ്രധാന രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്നായിട്ടായിരുന്നു അയോധ്യ മൂവ്‌മെന്റിനെ പാഠഭാഗത്തില്‍ പരാമര്‍ശിച്ചിരുന്നത്. 1989 ലെ പരാജയത്തിന് ശേഷം കോണ്‍ഗ്രസിന് സംഭവിച്ച പതനം, 1990 ലെ മണ്ഡല്‍ കമ്മീഷന്‍, 1991 മുതലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, 1991 ലെ രാജീവ് ഗാന്ധി വധം എന്നിവയായിരുന്നു മറ്റ് നാല് സംഭവങ്ങള്‍.

സംഭവം രണ്ട് പതിറ്റാണ്ട് മുന്‍പ് വന്നതാണെന്നും മത്രമല്ല ജുഡീഷ്യല്‍ പ്രക്രയയിലൂടെ പരിഹരിക്കപ്പെട്ടതാണെന്നുമാണ് ഗുജറാത്ത് കലാപത്തെ ഒഴിവാക്കിയതിന് നല്‍കുന്ന വിശദീകരണം. 

ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതേസമയം രാമക്ഷേത്രവും രാമ ജന്മഭൂമി പ്രസ്ഥാനവും ഉള്‍പ്പെടുത്തി പുതിയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നാണ് എന്‍സിഇആര്‍ടി വിശദീകരണം. ഏഴുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, സോഷ്യോളജി പാഠപുസ്തകത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഉത്ഭവം, ആര്യന്മാരുടെ കുടിയേറ്റം, ബിര്‍സാ മുണ്ടയുമായി ബന്ധപ്പെട്ട ചരിത്രം, നായനാര്‍മാരുടെ ചരിത്രം എന്നിവ പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളിലാണ്. 

മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.  പാര്‍ശ്വവത്ക്കരണം എന്ന അഞ്ചാം അധ്യായത്തില്‍ വികസനങ്ങളുടെ നേട്ടങ്ങള്‍  മുസ്‌ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന ഭാഗം നീക്കം ചെയ്തിരിക്കുന്നു. അപ്‌ഡേറ്റ് ചെയ്ത പതിപ്പ്, 'നഷ്ടപ്പെട്ടവര്‍' എന്ന പദം ഉപയോഗിക്കാതെ സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നില ഉയര്‍ത്തിക്കാട്ടുന്നു.

'2011ലെ സെന്‍സസ് പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% മുസ്‌ലിംകളാണ്, അവര്‍ ഇന്ന് ഇന്ത്യയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹമായി കണക്കാക്കപ്പെടുന്നു, കാരണം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച്, വര്‍ഷങ്ങളായി അവര്‍ക്ക് സാമൂഹികസാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്പെട്ടു' എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. 

2011ലെ സെന്‍സസ് അനുസരിച്ച്, മുസ്‌ലിംകള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 14.2% ആണ്, കൂടാതെ സാമൂഹികസാമ്പത്തിക വികസനത്തിന്റെ താരതമ്യേന താഴ്ന്ന നിലയിലുള്ളതിനാല്‍ അവരെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായി കണക്കാക്കുന്നു- ഇതാണ് പുതിയ ഭാഗം. 12ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ വര്‍ഗീയ കലാപത്തിന്റെ ചില ചിത്രങ്ങള്‍ നീക്കം ചെയ്തു. 'ഈ ഫോട്ടോകള്‍ ഇപ്പോള്‍ പ്രസക്തമല്ല,' എന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം. 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago