HOME
DETAILS

ഫറോക്കിലെ യുവതിയുടെ ആത്മഹത്യ: സുഹൃത്തായ യുവതിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

  
Web Desk
May 01, 2026 | 12:49 PM

faroke womans death family raises serious allegations against female friend complaint filed over theft of money and gold

കോഴിക്കോട്: ഫറോക്കിൽ 26 വയസ്സുകാരിയായ അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. കൊടുങ്ങല്ലൂർ സ്വദേശിനിയായ അനുശ്രീക്കെതിരെയാണ് അതുല്യയുടെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും ഇതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദവുമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുല്യയെ ഫറോക്കിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് അതുല്യ അനുശ്രീയെ പരിചയപ്പെടുന്നത്. ഈ സൗഹൃദത്തിന്റെ മറവിൽ അനുശ്രീ അതുല്യയിൽ നിന്ന് വൻതോതിൽ പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയതായാണ് വിവരം.

നൽകിയ പണവും സ്വർണവും തിരികെ ചോദിച്ചപ്പോൾ അനുശ്രീ തയ്യാറായില്ല. ഇത് അതുല്യയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു. മരണത്തിന് മുൻപ് അതുല്യ അയച്ച ശബ്ദസന്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ സന്ദേശങ്ങളിൽ തന്റെ മാനസികാവസ്ഥയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സൂചനകളുണ്ടെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അനുശ്രീക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. നിലവിൽ ഫറോക്ക് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

 

The family of a 26-year-old woman from Faroke, who recently died by suicide, has raised serious allegations against her friend, Anusree. They claim that Anusree borrowed a significant amount of money and gold from the victim, Athulya, while they were working in Kochi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  2 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  2 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  2 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  2 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  2 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  2 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  2 days ago