HOME
DETAILS

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം

  
May 02, 2026 | 3:45 AM

Feathers and Blood in Curry Malayali Nursing Students in Mysuru Protest Against Unhygienic Mess Food

മൈസൂരു: കർണാടകയിലെ മൈസൂരുവിലുള്ള അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് നൽകുന്നത് അതീവ വൃത്തിഹീനമായ ഭക്ഷണമാണെന്ന് പരാതി. ഭക്ഷണത്തിൽ നിന്ന് പാറ്റയെയും കോഴിത്തൂവലും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തിയതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭീമമായ മെസ്സ് ഫീ ഈടാക്കുമ്പോഴും വിദ്യാർഥികൾക്ക് ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് ആക്ഷേപം.

മെസ്സിലെ ക്രൂരതകൾ ഇങ്ങനെ:

കോഴിക്കറിയിൽ തൂവലും ചോരയും കലർന്ന നിലയിലാണ് വിതരണം ചെയ്യുന്നത്. ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പതിവായി ലഭിക്കുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.നിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.പ്രതിവർഷം 80,000 രൂപ മെസ്സ് ഫീസായി ഈടാക്കുന്നുണ്ട്. എന്നാൽ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർഥികൾക്ക് അനുവാദമില്ല.

ഭീഷണിയുമായി മാനേജ്‌മെന്റ്

വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വിദ്യാർഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതായാണ് വിവരം. ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും കോഴ്‌സ് പൂർത്തിയാക്കിയാലും സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും പറഞ്ഞ് വിദ്യാർഥികളുടെ വായടപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

ഏജൻസിയും കോളേജും തമ്മിലുള്ള ഒത്തുകളി

'ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്' എന്ന ഏജൻസിയാണ് അഞ്ച് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്. വിദ്യാർഥികളെ കോളേജുകളിൽ എത്തിച്ചു നൽകുന്നതിന് പ്രതിഫലമായി മെസ്സ് കരാർ ഈ ഏജൻസിക്ക് നൽകിയിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന കമ്മീഷൻ ലക്ഷ്യമിട്ടാണ് കോളേജുകൾ വിദ്യാർഥികളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത്. അതേസമയം, മെസ്സ് നടത്തുന്നത് മലയാളികളാണെന്നതും ശ്രദ്ധേയമാണ്.

മെസ്സിലെ ദയനീയ സാഹചര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷകരുടെ നെഞ്ച് തകര്‍ത്ത് തേങ്ങാവില കുത്തനെ താഴേക്ക്; ഡിസംബറിലെ 64 രൂപയില്‍ നിന്ന് ഇടിഞ്ഞ് 38ല്‍, കനത്ത തിരിച്ചടിയായി തമിഴ്‌നാടന്‍ വരവ്

Kerala
  •  15 days ago
No Image

കൊച്ചിയിൽ സൈബർ തട്ടിപ്പ്: ഫോൺ കോൾ എടുത്തതിന് പിന്നാലെ സ്‌കൂൾ ബസ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നഷ്ടമായി

Kerala
  •  15 days ago
No Image

തിരിച്ചടി; സിഎംആര്‍എല്‍ ഹരജിയില്‍ അടിയന്തര സ്റ്റേ ഇല്ല; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Kerala
  •  15 days ago
No Image

ബാറിലെ തർക്കം റോഡിലേക്ക്: സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  15 days ago
No Image

ഇനി ശരീരം കീറിമുറിക്കേണ്ടി വരില്ല; മെഡിക്കല്‍ കോളേജുകളില്‍ 'വെര്‍ച്വല്‍ ഓട്ടോപ്‌സി' നടപ്പാക്കാന്‍ നിര്‍ദേശം; സര്‍ക്കാരിന്റെ പരിഗണനയില്‍ വിപ്ലവകരമായ മാറ്റം

Kerala
  •  15 days ago
No Image

ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകവേ

Kerala
  •  15 days ago
No Image

കസ്റ്റഡിയിലെടുത്ത ബൈക്ക് ആക്രിക്കാരന് വിൽക്കാൻ ശ്രമം: മുളന്തുരുത്തി ഗ്രേഡ് എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

Kerala
  •  15 days ago
No Image

വിരമിക്കല്‍ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടു; മാനന്തവാടി ഡിപ്പോയില്‍ ഞായറാഴ്ച രാവിലെ ബസുകളോടിയില്ല; ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചു

Kerala
  •  15 days ago
No Image

ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

Kerala
  •  15 days ago
No Image

കൊതുകുകളെ തുരത്താന്‍ വരുന്നൂ 'കൊതുക് സേന'; 32 ദശലക്ഷം കൊതുകുകളെ തുറന്നുവിടാന്‍ അനുമതി തേടി ഗൂഗിള്‍ 

International
  •  15 days ago