ഇറാന്റെ നിലപാടുകൾക്കെതിരേ ഐക്യദാർഢ്യം; ബഹ്‌റൈനും ജോർദാനും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു
അമ്മാൻ: ഇറാന്റെ ശത്രുതാപരമായ നിലപാടുകൾക്കെതിരേ ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജോർദാന് നന്ദി അറിയിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ജോർദാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാൻ സന്ദർശനത്തിനിടെ അബ്ദുല്ല രാജാവുമായും കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിൻസ് സൽമാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബഹ്‌റൈനും ജോർദാനും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറ പാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആശംസകൾ അദ്ദേഹം ജോർദാൻ രാജാവിനെ അറിയിച്ചു. ജോർദാൻ രാജാവ് തിരിച്ചും ബഹ്‌റൈൻ രാജാവിനും ജനങ്ങൾക്കും ക്ഷേമൈശ്വര്യങ്ങൾ നേർന്നു. ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അഖബയിലെ കിങ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രിൻസ് സൽമാനെ ജോർദാൻ രാജാവും കിരീടാവകാശിയും നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്.
Bahrain's Crown Prince and Prime Minister, Prince Salman bin Hamad Al Khalifa, visited Jordan to express gratitude for its solidarity against Iran's hostile positions. During meetings with King Abdullah II and Crown Prince Al Hussein, both nations reaffirmed their strategic partnership and mutual support for regional security and sovereignty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."