HOME
DETAILS

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

  
Web Desk
May 02, 2026 | 3:35 PM

clash at mukkam municipality woman bites revenue inspector and scatters files

മുക്കം (കോഴിക്കോട്): വിധവ പെൻഷനുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് നഗരസഭാ ഓഫിസിനുള്ളിൽ സ്ത്രീയുടെ പരാക്രമം. തടയാൻ ശ്രമിച്ച റവന്യൂ ഇൻസ്പെക്ടറെ സ്ത്രീ കടിച്ചു പരുക്കേൽപ്പിച്ചു. ഓഫിസിലെ ഫയലുകൾ വാരിവലിച്ചെറിഞ്ഞും ജീവനക്കാരെ ആക്രമിച്ചും പരിഭ്രാന്തി സൃഷ്ടിച്ച സ്ത്രീയെ ഒടുവിൽ പൊലിസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

വിധവ പെൻഷൻ ഗുണഭോക്താവായ സ്ത്രീ, താൻ പുനർവിവാഹിതയല്ലെന്ന രേഖ സമർപ്പിക്കുന്നതിനായി ഓഫിസിലെത്തിയതായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെ ഇവർ അക്രമാസക്തയാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാം, ജീവനക്കാരായ രേഖ, ആരിഫ എന്നിവർക്കാണ് പരുക്കേറ്റത്.

ധന്യ ജയറാമിനെ കൈയിൽ കടിച്ചു പരുക്കേൽപ്പിച്ച സ്ത്രീ, തടയാൻ ശ്രമിച്ച മറ്റ് രണ്ട് വനിതാ ജീവനക്കാരെയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഓഫിസ് മേശപ്പുറത്തിരുന്ന സുപ്രധാന ഫയലുകൾ ഇവർ വാരിവലിച്ചെറിയുകയും ഓഫിസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ പരാതി

അക്രമാസക്തയായ സ്ത്രീക്ക് മാനസിക പ്രയാസങ്ങൾ ഉള്ളതായി സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നാലെ സ്ത്രീയുടെ ബന്ധുക്കൾ ഓഫിസിലെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ ആരോപിച്ചു. പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റ ഉദ്യോഗസ്ഥർ ചികിത്സ തേടി. സംഭവത്തിൽ നഗരസഭാ അധികൃതർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.

 

A woman visiting the Mukkam municipality office in Kozhikode for widow pension matters turned violent and bit a revenue inspector. The incident occurred when officials asked her to submit a non-remarriage certificate. In a fit of rage, she scattered office files and injured two other female employees who tried to intervene.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  2 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  2 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  2 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  2 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  2 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  2 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  2 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  2 days ago