HOME
DETAILS

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

  
Web Desk
May 02, 2026 | 4:26 PM

Delhi judge found dead at home in safdarjung police suspect suicide

ന്യൂഡൽഹി: തലസ്ഥാനത്തെ നടുക്കി യുവ ജഡ്ജിയുടെ അപ്രതീക്ഷിത വിയോഗം. ഡൽഹി സഫ്ദർജംഗ് എൻക്ലേവിലെ വസതിയിൽ അമൻ കുമാർ ശർമ്മ (30) എന്ന ജഡ്ജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്ന് വൈകുന്നേരമാണ് സംഭവത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും, മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021 ജൂൺ 19-നാണ് അദ്ദേഹം ഡൽഹി ജുഡീഷ്യൽ സർവീസിൽ ഔദ്യോഗികമായി പ്രവേശിച്ചത്.

2025 ഒക്ടോബർ 18 മുതൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ (DLSA) ഫുൾടൈം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൂനെയിലെ പ്രശസ്തമായ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018-ലാണ് അദ്ദേഹം നിയമബിരുദം പൂർത്തിയാക്കിയത്. അമൻ കുമാർ ശർമ്മയുടെ ഭാര്യയും ജഡ്ജിയാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇതിൽ ഇളയ കുഞ്ഞിന് ഒൻപത് മാസത്തിൽ താഴെ മാത്രമാണ് പ്രായം.

യുവ ജഡ്ജിയുടെ അപ്രതീക്ഷിത മരണം ഡൽഹിയിലെ നിയമവൃത്തങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗസ്ഥർ അയൽവാസികളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്തു വരികയാണ്.

 

A 30-year-old judicial officer, Aman Kumar Sharma, was found dead at his home in South Delhi's Safdarjung area on Saturday evening. His body was found hanging inside the house, leading police to believe it was a case of suicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  4 days ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  4 days ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  4 days ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  4 days ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  4 days ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  4 days ago
No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  4 days ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  4 days ago