ഞെട്ടിച്ച് അബ്ദുള്‍ റഷീദ്; ധര്‍മടത്ത് പിണറായി വിജയന്‍ പിന്നില്‍
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. 2523 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യു.ഡി.എഫ് മുന്നിലെത്തിയത്.
2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായിക്ക് ലഭിച്ചിരുന്നത്. 2021 ല്‍ ഇത് 95522 ആയി ഉയര്‍ന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ കോണ്‍ഗ്രസ് യുവ സാന്നിധ്യമായ വി.പി അബ്ദുല്‍ റഷീദിനെയാണ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."