HOME
DETAILS

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

  
Web Desk
May 04, 2026 | 10:20 AM

bjp wins chathannoor surprise victory kerala election results

കൊല്ലം: ഈ തെരഞ്ഞെടുപ്പ് ചൂടില്‍ ചര്‍ച്ചകളില്‍ പോലും വരാത്ത മണ്ഡലമാണ് ചാത്തന്നൂര്‍. എന്നാല്‍ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റായി ബി.ജെ.പി മുന്നിലെത്തി. ബി.ജെ.പിയുടെ സാധ്യതാ ലിസ്റ്റില്‍ അവര്‍ പോലും എണ്ണിപ്പറയാത്ത ചാത്തന്നൂര്‍ മണ്ഡലത്തില്‍ അവര്‍ വിജയം ഉറപ്പിക്കുകയും ചെയ്തു.  എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ബി.ബി. ഗോപകുമാര്‍ നാലായിരത്തിലേറെ വോട്ടിനാണ് ഇവിടെ വിജയിച്ചത്. എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റും ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റുമാണ് ഗോപകുമാര്‍.

സി.പി.ഐ കുത്തക മണ്ഡലമാണ് ചാത്തന്നൂര്‍. എന്നാല്‍ ത്രികോണ പോരിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. അതേസമയം, സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും നേരത്തെ തന്നെ അട്ടിമറിയിലേക്കുള്ള സൂചന നല്‍കിയിരുന്നു. ഇടക്കാലത്ത് പാര്‍ട്ടിയില്‍നിന്ന് പിണങ്ങി സി.എം.പിയില്‍ പ്രവര്‍ത്തിച്ച് തിരികെ വന്ന രാജേന്ദ്രനായിരുന്നു ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഇത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രവര്‍ത്തനം മറ്റേതെങ്കിലും മണ്ഡലത്തില്‍ ആരെങ്കിലുമായി ഡീല്‍ ഉറപ്പിച്ചതിന്റെ ഭാഗമായാണോ എന്ന സംശയം ജനിപ്പിച്ചിരുന്നു. പാര്‍ട്ടി മിഷനറി തീര്‍ത്തും ദുര്‍ബലമായാണ് ഇവിടെ പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ഥി ജനങ്ങളിലേക്ക് സജീവമായി ഇറങ്ങിയതുമില്ല.

എന്നാല്‍ എ ക്ലാസ് മണ്ഡലമായാണ് ബി.ജെ.പി ഇവിടെ ലിസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയില്‍നിന്നുള്ള എം.എല്‍.എമാരടക്കം ക്യാംപ്  ചെയ്ത് വീടുകള്‍ കയറിയിറങ്ങുയിരുന്നു. നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂര്‍ നേടുമെന്ന് ബി.ജെ.പി ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ മണ്ഡലത്തില്‍ നിന്നുള്ള വ്യക്തി ഗോപകുമാര്‍ മാത്രമായിരുന്നു എന്നതും ബി.ജെ.പിക്ക് അനുകൂലമായി.

കെ.പി.സി.സി സെക്രട്ടറി കൂടിയായ യു.ഡി.എഫിന്റെ സൂരജ് രവി മികച്ച സ്ഥാനാര്‍ഥിയായിരുന്നെങ്കിലും മണ്ഡലത്തില്‍ നേരത്തേതന്നെ ദുര്‍ബലമായിരുന്നു പാര്‍ട്ടി.

bjp secures unexpected victory in chathannoor constituency as bb gopakumar wins by over 4000 votes, ending cpi dominance in a traditionally strong seat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  11 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  11 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  11 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  11 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  11 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  11 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  11 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  11 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  11 days ago