HOME
DETAILS

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

  
Web Desk
May 04, 2026 | 4:44 PM

governed even for those who forgot to vote mk stalins emotional post after tamil nadu election defeat

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാഷ്ട്രീയ ജീവിതത്തിൽ വലിയ വിജയങ്ങളും പരാജയങ്ങളും താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ നയങ്ങളും പ്രത്യയശാസ്ത്രവുമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

"മനസാക്ഷിയോട് നീതി പുലർത്തി"

ഭരണനേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടിയാണ് താൻ വോട്ട് തേടിയതെന്ന് സ്റ്റാലിൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:

"എനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഞാൻ കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്. എന്റെ മനസാക്ഷിയോട് നീതി പുലർത്തി. കഴിവിനും അപ്പുറം സംസ്ഥാനത്തിന് വേണ്ടി അധ്വാനിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഡിഎംകെയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല." എന്ന്  എം.കെ. സ്റ്റാലിൻ കുറിച്ചു.

തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

വിശ്വസ്തൻ വീഴ്ത്തിയ 'ദളപതി'

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ കൊളത്തൂരിൽ മലർത്തിയടിച്ചത്. 2021-ൽ 70,000 വോട്ടുകൾക്ക് ജയിച്ച സ്റ്റാലിൻ ഇത്തവണ പരാജയപ്പെട്ടത് ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

പഴയ വിശ്വസ്തൻ തന്നെ സ്റ്റാലിനെ വീഴ്ത്തി എന്നത് പരാജയത്തിന്റെ ആഘാതം കൂട്ടി. 2011-ൽ സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന ബാബുവിനെ, ഭൂരിപക്ഷം കുറഞ്ഞെന്ന പേരിൽ സ്റ്റാലിൻ പുറത്താക്കിയിരുന്നു. പിന്നീട് ഡിഎംകെ വിട്ട് എഐഎഡിഎംകെയിലും ഒടുവിൽ വിജയ് പക്ഷത്തുമെത്തിയ ബാബു, സ്റ്റാലിനെ നേരിട്ട് വീഴ്ത്തിക്കൊണ്ടാണ് രാഷ്ട്രീയമായ മധുരപ്രതികാരം പൂർത്തിയാക്കിയത്.

ഡിഎംകെയിൽ അമ്പരപ്പ്

മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടതോടെ ഡിഎംകെ കേന്ദ്രങ്ങൾ വലിയ അമ്പരപ്പിലാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അനിഷേധ്യ നേതാവായിരുന്ന സ്റ്റാലിന്റെ കരിയറിലെ നാലാമത്തെ തോൽവിയാണിത്. ഭരണവിരുദ്ധ വികാരത്തോടൊപ്പം വിജയ് തരംഗം കൂടി ആഞ്ഞടിച്ചതാണ് തമിഴ്‌നാട്ടിൽ ഇത്തരമൊരു അട്ടിമറിക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  5 days ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  5 days ago
No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  5 days ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  5 days ago
No Image

ഹിജ്‌റ പുതുവത്സരം; ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  6 days ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  6 days ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  6 days ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  6 days ago