മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
നെടുമ്പാശ്ശേരി : മുഖ്യമന്ത്രി വി.ഡി സതീശന്റെ വീട്ടില്‍ നിന്നും പാമ്പിനെ പിടികൂടി. ചെങ്ങമനാട് ദേശത്തെ വീടിന്റെ പുറകുവശത്തു നിന്നാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ഇതുവഴി വന്ന വഴിയാത്രക്കാരന്‍ പാമ്പിനെ കാണുകയും ജോലിക്കാരെ വിവരം അറിയിക്കുകയുമായിരുന്നു.
അപ്പോഴേക്കും പാമ്പ് പിറക് വശത്തേക്ക് ഇഴഞ്ഞ് നീങ്ങിയിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ ഭാര്യയുടെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കാര്‍ അറിയിച്ച പ്രകാരം റെസ്‌ക്യൂ സംഘത്തിലെ സര്‍പ്പാ വളന്റിയര്‍മാരായ സന്തോഷ്, അനന്ത കൃഷ്ണന്‍ എന്നിവരെത്തി പാമ്പിനെ പിടികൂടി. പിന്നീട് വനംവകുപ്പ് അധികൃതര്‍ക്ക് പാമ്പിനെ കൈമാറി.
മുഖ്യമന്ത്രിയുടെ വീടിന് സമീപം പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോടിന്റെ സാന്നിധ്യമുള്ളതിനാല്‍ മഴക്കാലത്ത് പരിസരങ്ങളില്‍ ഇഴ ജന്തുക്കളുടെ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
A venomous cobra was captured from the Chief Minister’s residence following the discovery of the snake within the premises. Wildlife rescue personnel and trained snake handlers responded promptly to the situation and safely removed the reptile without causing harm to people or the animal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."