കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉദ്ഘാടനം സി.പി.എം എം.എല്‍.എമാര്‍ ബഹിഷ്‌കരിക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
മലബാര്‍ മേഖലയില്‍ ഓര്‍ഡിനറി ബസുകള്‍ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ ബസിലും സൗജന്യയാത്ര എന്നായിരുന്നു യു.ഡി.എഫിന്റെ ആദ്യത്തെ വാഗ്ദാനം. എന്നാല്‍ ഏകദേശം ആയിരം ബസുകളില്‍ മാത്രമാണ് ഇപ്പോള്‍ സൗജന്യമുള്ളൂ.. ഇത് ആളെ പറ്റിക്കുന്ന സമീപനമാണ്. നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോവുകയാണ്. അതിനാല്‍ നാളെത്തെ ഉദ്ഘാടനത്തില്‍ സി.പി.എം എം.എല്‍.എമാര്‍ സഹകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദര്‍ശിനി' പദ്ധതിക്ക് നാളെയാണ് തുടക്കമാകുന്നത്. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 9 ഓടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
കെ.എസ്.ആര്‍.ടി.സി കണിയാപുരം യൂനിറ്റിന്റെ പെരുമാതുറ റൂട്ടിലേക്ക് പോകുന്ന ഓര്‍ഡിനറി സര്‍വിസിലാണ് സംസ്ഥാനതല ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വി.വി.ഐ.പികളും ഉള്‍പ്പെടെ 20 ഓളം പേര്‍ ഈ ബസില്‍ യാത്ര ചെയ്യും. ബാക്കി സീറ്റുകളില്‍ വനിതാ യാത്രക്കാരുമായി സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് എത്തിച്ച ശേഷമായിരിക്കും ബസ് പെരുമാതുറയിലേക്ക് സര്‍വിസ് തുടരുക.
ആദ്യ സര്‍വിസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. കെ.എസ്.ആര്‍.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീലയാണ് ഈ ചരിത്ര സര്‍വിസിന്റെ സ്റ്റിയറിങ് കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മാത്രമായിരിക്കും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളില്‍ സൗജന്യ ടിക്കറ്റ് സംവിധാനം ലഭ്യമാവുക.
നാളെ രാവിലെ ഒമ്പതോടെ എല്ലാ മെഷീനുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് ഐ.ടി വിഭാഗം അറിയിച്ചു. പ്രിയദര്‍ശിനി പദ്ധതിക്കായി നല്‍കുന്ന പൂജ്യം രൂപയുടെ പ്രത്യേക ടിക്കറ്റുകളില്‍ ആദ്യമായി 'പ്രിയദര്‍ശിനി' എന്ന് മലയാളത്തില്‍ കൂടി രേഖപ്പെടുത്തും.
CPI(M) State Secretary M. V. Govindan has criticized the proposed KSRTC free travel scheme, describing it as a move that misleads the public rather than offering a meaningful solution. He questioned the practicality and implementation of the initiative, raising concerns about its effectiveness and long-term sustainability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."