HOME
DETAILS

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

  
June 14, 2026 | 7:00 AM

Malayali youth dies after falling from building in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് പാലക്കാട് സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. കൊപ്പം കിഴ്മുറി സ്വദേശിയായ താനിക്കുന്നത്ത് അര്‍ജുന്‍ (25) ആണ് മരിച്ചത്. കുവൈത്തിലെ സാല്‍മിയയില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്ന് അബദ്ധത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആണ് മരിച്ചത്. 
സാല്‍മിയയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്ന അര്‍ജുന്‍ ഒരുവര്‍ഷം മുന്‍പാണ് കുവൈത്തിലേക്കു പോയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ടി.രവീന്ദ്രകുമാറിന്റെയും കിഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ്. സുരഭി, സുവര്‍ണ എന്നിവരാണ് സഹോദരങ്ങള്‍.

Summary: Arjun (25), a native of Kizhmuri, Koppam, passed away in Kuwait after accidentally falling from the 10th floor of his apartment building in Salmiya. The incident occurred on June 9th. Although he was rushed to the hospital immediately following the fall, he succumbed to his injuries while undergoing treatment. 





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  2 hours ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  3 hours ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  3 hours ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  3 hours ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  3 hours ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  4 hours ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  4 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago