HOME
DETAILS

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

  
Web Desk
June 14, 2026 | 6:48 AM

Roof of house collapses after plane crashes in Nedumbassery homeowner injured

അത്താണി: വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അത്താണി കേരള ഫാര്‍മസിക്ക് സമീപമുള്ള ശാന്തിനഗറിലെ കാട്ടുപറമ്പില്‍ സൈമണിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുവീണ് വീടിനകത്തും പുറത്തും ചിതറിക്കിടക്കുകയും ചെയ്തു. ഓടിന്റെ ചീളുകള്‍ തെറിച്ചുവീണ് സൈമണിന് സാരമായ പരുക്കേറ്റു.

ഞായറാഴ്ച രാവിലെ 8.15ഓടെ, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം നാലര കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തായിരുന്നു സംഭവം. അതിശക്തമായ ശബ്ദത്തോടെ താഴ്ന്ന് പറന്ന വിമാനത്തിന്റെ പ്രകമ്പനത്തില്‍ വീടിന്റെ മേല്‍ക്കൂരക്കും ചുമരിനും കുലുക്കം സഭവിച്ചു. തുടര്‍ന്ന് ഓടുകള്‍ ഇളകി വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സൈമണും ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയായിരുന്നു അപകടം. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓടിന്റെ ചീള്‍ സൈമണിന്റെ ദേഹത്ത് പതിച്ച് പരുക്കേറ്റത്.

അപകടത്തില്‍ വീടിന്റെ ഭിത്തികളിലും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് സൈമണിന്റെ വീടിന് സമീപമുള്ള മറ്റ് ചില വീടുകള്‍ക്കും സമാന രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനായി താഴ്ന്ന് പറന്നപ്പോഴാണ്  അപകടമുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.

വിമാനങ്ങള്‍ ഉയരുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന ശക്തമായ കാറ്റും പ്രകമ്പനവും കാരണം പ്രദേശത്തെ വീടുകള്‍ പതിവായി കുലുങ്ങാറുണ്ടെന്നും ഓടുകളും ഷീറ്റുകളും പറന്നുവീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിമാനങ്ങള്‍ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന പാതയ്ക്ക് സമീപത്താണ് ശാന്തിനഗര്‍ സ്ഥിതി ചെയ്യുന്നത്.

വീട് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ സൈമണ്‍ പഞ്ചായത്ത് അധികൃതര്‍ക്കും നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നഷ്ടപരിഹാരവും അടിയന്തര സഹായവും നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

The roof of the house collapsed after the plane flew low. The damage was to Simon's house in the forested area of ​​Shanthinagar, near Athani Kerala Pharmacy. The tiles on the roof fell and were scattered inside and outside the house. Simon was seriously injured when the tiles fell.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  3 hours ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  4 hours ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  4 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  4 hours ago
No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  4 hours ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  4 hours ago