HOME
DETAILS

ഉദുമയിൽ ഉദിച്ച് കോൺഗ്രസ്; കോട്ട പൊളിച്ച് സന്ദീപ് വാര്യർ

  
എം.പി മുജീബ് റഹ് മാന്‍
May 05, 2026 | 3:09 AM

congress cracks the fort with sandeep varier

കാസർകോട്:  കാസർകോട്ട് എൽ.ഡി.എഫിൽ നിന്ന് രണ്ടു സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ് കരുത്തുകാട്ടി. സീറ്റ് നഷ്ടപ്പെട്ടതാകട്ടെ സി.പി.എമ്മിനും. ഏക സീറ്റ് നിലനിർത്താനായത് സി.പി.ഐക്ക് ആശ്വാസമായി. 
കഴിഞ്ഞതവണ 745 വോട്ടിന് നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് വിജയം തേടിയിറങ്ങിയ ബി.ജെ.പിക്കാകട്ടെ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 

1977ൽ തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ച മുതൽ അഞ്ചര പതിറ്റാണ്ടിലേറെ കാലം സി.പി.എം സ്ഥാനാർഥികൾ മാത്രം വിജയിച്ച ചുവപ്പു കോട്ടയാണ് സന്ദീപ് വാര്യരിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത്. 
കഴിഞ്ഞതവണ സി.പി.എമ്മിലെ എം. രാജഗോപാലൻ 26,137 വോട്ടിന് വിജയിച്ച തൃക്കരിപ്പൂരിലാണ് അവസാനനിമിഷം മണ്ഡലത്തിലെത്തിയ സന്ദീപ് വാര്യർ 4431 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സി.പി.എമ്മിലെ വി.പി.പി മുസ്തഫയെയാണ് പരാജയപ്പെടുത്തിയത്.

പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരും മുതിർന്ന നേതാക്കളായ പി. കരുണാകരൻ, ഒ. ഭരതൻ ഉൾപ്പെടെ സുരക്ഷിത മണ്ഡലം തേടി മത്സരിച്ച് ജയിച്ചത് ഇവിടെ നിന്നായിരുന്നു.

നാലുപതിറ്റാണ്ടിനു ശേഷമാണ് ഉദുമയിൽ യു.ഡി.എഫ് തിരിച്ചെത്തുന്നത്. 1987ൽ കോൺഗ്രസിന്റെ കെ.പി കുഞ്ഞിക്കണ്ണനാണ് ഏറ്റവുമൊടുവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചത്. 2016ൽ മണ്ഡലം തിരിച്ചുപിടിക്കാൻ കെ. സുധാകരനെ ഇറക്കി നടക്കാത്ത പരീക്ഷണമാണ് ഇക്കുറി നാട്ടുകാരനായ കെ. നീലകണ്ഠനിലൂടെ യു.ഡി.എഫ് വിജയിപ്പിച്ചത്. 2016ലും 2021ലും മണ്ഡലത്തെ പ്രതിനിധീകരിച്ച സി.എച്ച് കുഞ്ഞമ്പുവിനെയാണ് ഇക്കുറി 4847 വോട്ടിന് നീലകണ്ഠൻ തോൽപിച്ചത്. 2021ൽ 13,332 വോട്ടിനായിരുന്നു കുഞ്ഞമ്പുവിന്റെ ജയം.

 

the political landscape in uduma has witnessed a significant shift as the congress party secures a major breakthrough. leading the charge, sandeep varier successfully dismantled the opposition's long-standing "fortress," marking a pivotal moment for the party's influence in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോങ്ങാട്ടെ കോട്ടയിളക്കി കെ.എ തുളസി; ഒരേ വീട്ടിൽ നിന്ന് എം.പിയും എം.എൽ.എയും

Kerala
  •  2 hours ago
No Image

പത്തു വട്ടം മത്സരിച്ചു; പത്തിലും തോറ്റു കെ സുരേന്ദ്രൻ

Kerala
  •  3 hours ago
No Image

നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ

Kerala
  •  3 hours ago
No Image

വിജയത്തേരിൽ ടീം യു.ഡി.എഫ്; കൈപിടിച്ചുയർത്തി കേരളം

Kerala
  •  3 hours ago
No Image

യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; എല്ലാ കണ്ണുകളും ഹൈക്കമാൻഡിലേക്ക്

Kerala
  •  4 hours ago
No Image

എന്തുകൊണ്ട് തോറ്റു; ലളിതമല്ല ഉത്തരങ്ങൾ; പണിവന്നത് പാളയത്തിൽ നിന്നോ?

Kerala
  •  4 hours ago
No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  11 hours ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  11 hours ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  12 hours ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  12 hours ago


No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  12 hours ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  13 hours ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  13 hours ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  13 hours ago