നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ
മലപ്പുറം: സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ഭരണകക്ഷിയായ സി.പി.എം തകർന്നടിഞ്ഞു. സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മിൽ നാല് സീറ്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.
സംസ്ഥാനത്തുടനീളം 90 സീറ്റുകളിൽ ജനവിധി തേടിയ സി.പി.എമ്മിന് കേവലം 26 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കോട്ടകളെന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളും യു.ഡി.എഫ് തരംഗത്തിൽ നിലംപൊത്തി.
അതേസമയം, യു.ഡി.എഫിലെ കരുത്തരായ മുസ്‌ലിം ലീഗ് തങ്ങളുടെ സ്വാധീനമേഖലകളിൽ ആധിപത്യം ഉറപ്പിച്ചു. മത്സരിച്ച 27 സീറ്റുകളിൽ 22 ഇടത്തും ഉജ്ജ്വല വിജയം നേടാൻ ലീഗിന് സാധിച്ചു.
കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയാണ് മുസ്‌ലിം ലീഗ്.
യു.ഡി.എഫിന്റെ സംഘടനാശക്തിയും ഭരണവിരുദ്ധ വികാരവും ഒരുപോലെ പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. വമ്പൻമാരുടെ പതനവും ലീഗിന്റെ കുതിപ്പും വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും.
ഫലം പുറത്തുവന്നതോടെ നിയമസഭയ്ക്കുള്ളിലെ ശക്തിയിലും സന്തുലിതാവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. വോട്ടുവിഹിതത്തിലും വിജയശതമാനത്തിലും ലീഗ് കൈവരിച്ച ഈ മുന്നേറ്റം അണികളിലും വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. 2021ൽ 62 സീറ്റുകളാണ് സി.പി.എം നേടിയിരുന്നത്. 17 സീറ്റായിരുന്നു അന്ന് മുസ്‌ലിം ലീഗ് നേടിയത്. ഇത്തവണ ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച പാർട്ടി കോൺഗ്രസാണ് (63 സീറ്റ് ). രണ്ടാംസ്ഥാനം സി.പി.എമ്മിനാണ് (26 സീറ്റ് ). മൂന്നാംസ്ഥാനം മുസ്‌ലിം ലീഗിനാണ് (22 സീറ്റ്). സി.പി.ഐ (എട്ട് ), കേരളാ കോൺഗ്രസ് (ഏഴ് ), ആർ.എസ്.പി (മൂന്ന്), ബി.ജെ.പി (മൂന്ന്) എന്നിങ്ങനെയാണ് കക്ഷിനില.
In a major political shift, the Muslim League has emerged as the third-largest party in the state assembly, trailing the CPIM by a narrow margin of just four seats. While the CPIM’s strength plummeted from 62 seats in the previous election to a mere 26, the Muslim League showcased an impressive performance by winning 22 out of the 27 seats it contested.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."