HOME
DETAILS

പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി

  
കെ. കൃഷ്ണകുമാര്‍
May 05, 2026 | 3:18 AM

it dawned sachidanandans sharp words cpms setback was predicted earlier

തൃശൂർ: ഇടതുചിന്തകനും കവിയുമായ കെ. സച്ചിദാനന്ദൻ പ്രവചനസ്വഭാവത്തോടെ പറഞ്ഞതു മാറ്റത്തിന്റെ വൻ കൊടുങ്കാറ്റായി. പരമ്പരാഗത സി.പി.എം കോട്ടകൾ തകർന്നു. തുടർഭരണം പാർട്ടിയെ നശിപ്പിക്കുമെന്നും അധികാരത്തുടർച്ച ദുരധികാരമായി മാറുമെന്നുമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ആദ്യത്തിൽ സച്ചിദാനന്ദന്റെ പ്രതികരണം. സാഹിത്യഅക്കാദമി അധ്യക്ഷൻ കൂടിയായിരിക്കേ നടത്തിയ വിമർശം സി.പി.എം കേഡറുകളുടെ മനോവികാരമറിഞ്ഞുള്ള പ്രതികരണമായിരുന്നുവെന്നു ഇപ്പോൾ അനുമാനിക്കാം.
 
നിശിത സൈബർ വിമർശനമേറ്റിട്ടും നിലപാടിൽ ഉറച്ചുനിന്ന സച്ചിദാനന്ദന്റെ നിരീക്ഷണം കൃത്യമായ മുന്നറിയിപ്പായിരുന്നു. ഇതു ഉൾക്കൊള്ളാൻ സി.പി.എമ്മിനു കഴിഞ്ഞില്ലെന്നതു ഇടതു പരാജയത്തിന്റെ ആക്കംകൂട്ടി. തുടർഭരണം സി.പി.എമ്മിനെ ആശയ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന വിമർശം പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ കൂടി ആശങ്കയായി മാറുന്നതാണ് കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലടക്കം ഇതു അലയൊലിയുണ്ടാക്കി. 

തന്റെ നിലപാടുകൾ സമൂഹത്തോടുള്ള പ്രതിബദ്ധതയിൽനിന്ന് വരുന്നതാണെന്നും അതിൽനിന്ന് പിന്നോട്ടില്ലെന്നും സച്ചിദാനന്ദൻ ആവർത്തിക്കുകയായിരുന്നു. ഉപരിമധ്യവർഗത്തെ പ്രീണിപ്പിക്കുന്നതിന് പകരം പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്നും ഇടതുപക്ഷ ഗവൺമെന്റുകൾ ഈ തത്വത്തിൽനിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു സച്ചിദാനന്ദന്റെ ആവശ്യം. 

പശ്ചിമബംഗാളിലെ അനുഭവവും അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടിയിൽ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും ഇതൊക്കെ കാരണമാകുമെന്നും പറഞ്ഞുവച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അക്ഷരാർഥത്തിൽ സി.പി.എമ്മിനുള്ള സന്ദേശമായിരുന്നു. ആശയവ്യക്തതയുള്ള ഈ മുന്നറിയിപ്പുകൾ ഇത്രയധികം പ്രാവർത്തികമായതു ശ്രദ്ധേയമായി. 

 

The statement highlights a political critique by the renowned poet Satchidanandan, who had previously warned of a decline for the CPM (Communist Party of India - Marxist). As election results or political shifts unfold, his "sharp words" are seen as a realized prophecy, suggesting that the party's current setback was an avoidable outcome they were cautioned about well in advance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന് അബദ്ധത്തില്‍ ലഭിച്ച 10,000 രൂപയുമായി രാത്രി വീട്ടിലെത്തി ഊബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ കൈയടി

National
  •  2 hours ago
No Image

കോങ്ങാട്ടെ കോട്ടയിളക്കി കെ.എ തുളസി; ഒരേ വീട്ടിൽ നിന്ന് എം.പിയും എം.എൽ.എയും

Kerala
  •  2 hours ago
No Image

ഉദുമയിൽ ഉദിച്ച് കോൺഗ്രസ്; കോട്ട പൊളിച്ച് സന്ദീപ് വാര്യർ

Kerala
  •  2 hours ago
No Image

പത്തു വട്ടം മത്സരിച്ചു; പത്തിലും തോറ്റു കെ സുരേന്ദ്രൻ

Kerala
  •  3 hours ago
No Image

നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ

Kerala
  •  3 hours ago
No Image

വിജയത്തേരിൽ ടീം യു.ഡി.എഫ്; കൈപിടിച്ചുയർത്തി കേരളം

Kerala
  •  3 hours ago
No Image

യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; എല്ലാ കണ്ണുകളും ഹൈക്കമാൻഡിലേക്ക്

Kerala
  •  4 hours ago
No Image

എന്തുകൊണ്ട് തോറ്റു; ലളിതമല്ല ഉത്തരങ്ങൾ; പണിവന്നത് പാളയത്തിൽ നിന്നോ?

Kerala
  •  4 hours ago
No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  11 hours ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  11 hours ago