HOME
DETAILS

കളർഫുൾ' ആക്കി യു.ഡി.എഫ് സ്വതന്ത്രരും

  
സബീൽ ബക്കർ
May 05, 2026 | 3:25 AM

campaign by udf independents

കൊച്ചി: ഇത്തവണ ഇടതുമുന്നണിയുടെ സ്വതന്ത്ര പരീക്ഷണം പാളിയപ്പോൾ, യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർ നേടിയത് അട്ടിമറി വിജയം. പതിവായി പാർട്ടി ചിഹ്നങ്ങളും സംഘടനാ ശക്തിയും നിർണായകമാകുന്ന കേരള രാഷ്ട്രീയത്തിൽ, വ്യക്തിപ്രഭാവവും  പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും സമ്മതിദായകരെ എത്രത്തോളം സ്വാധീനിക്കാമെന്നതാണ് സ്വതന്ത്രരുടെ വിജയം വ്യക്തമാക്കുന്നത്.
 
അമ്പലപ്പുഴയിൽ മുൻ മന്ത്രി ജി. സുധാകരൻ സി.പി.എമ്മിനെതിരേ സ്വതന്ത്രനായി ഇറങ്ങി വിജയം കൊയ്തത് അക്ഷരാർഥത്തിൽ പാർട്ടിയെ ഞെട്ടിച്ചാണ്.ആരെയും അമ്പരപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് അമ്പലപ്പുഴയിൽ ജി. സുധാകരന്റേത്. സി.പി.എം സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി 27935 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ വിജയംതന്നെ സുധാകരൻ നേടി. ആകെ നേടിയത് 75184 വോട്ടുകൾ. തന്നെ വിലകൽപ്പിക്കാത്ത പാർട്ടി നേതൃത്വത്തിന് താനാരാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ജി. സുധാകരൻ.

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനും  യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയം സ്വന്തമാക്കിയതും ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ മുൻ സി.പി.എം ഏരിയ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണൻ കോൺഗ്രസ് പിന്തുണയോടെ മിന്നുംവിജയമാണ്  സ്വന്തമാക്കിയത്.  7,487 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞികൃഷ്ണൻ നേടിയത്. കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളിൽ ഒന്നിൽ ആദ്യമായി വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണന് സാധിച്ചത് പാർട്ടിയെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്.

സി.പി.എമ്മിൽ കലാപക്കൊടി ഉയർത്തിയാണ് ടി.കെ ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിച്ചത്. സി.പി.എം സ്ഥാനാർഥി പി.കെ ശ്യാമളയെ ആണ് ഗോവിന്ദൻ വീഴ്ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഗോവിന്ദൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത്. 

പാർട്ടി വിട്ടിറങ്ങിയ നേതാക്കളെ ചെറുക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങൾ ഫലപ്രദമാകാതെ പോയെന്നും ഈ വിജയങ്ങൾ വ്യക്തമാക്കുകയാണ്.  ബേപ്പൂരിൽ ഇടത് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസിനെതിരേ പി.വി. അൻവർ ശക്തമായ പോരാട്ടം നടത്തിയെങ്കിലും വിജയം കൈവരിക്കാനായില്ല.

 

udf independents add vibrant energy to the campaign with colorful rallies and creative displays, making the election scene lively and spirited.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് റെയിൽ; പിന്നാലെ പാസഞ്ചർ സർവീസും വരുന്നു

uae
  •  2 hours ago
No Image

പുലർന്നു, സച്ചിദാനന്ദന്റെ മൂർച്ചയുള്ള വാക്കുകൾ; മുന്നേ പ്രവചിച്ചത് സി.പി.എമ്മിന്റെ തിരിച്ചടി

Kerala
  •  2 hours ago
No Image

യുവാവിന് അബദ്ധത്തില്‍ ലഭിച്ച 10,000 രൂപയുമായി രാത്രി വീട്ടിലെത്തി ഊബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ കൈയടി

National
  •  2 hours ago
No Image

കോങ്ങാട്ടെ കോട്ടയിളക്കി കെ.എ തുളസി; ഒരേ വീട്ടിൽ നിന്ന് എം.പിയും എം.എൽ.എയും

Kerala
  •  2 hours ago
No Image

ഉദുമയിൽ ഉദിച്ച് കോൺഗ്രസ്; കോട്ട പൊളിച്ച് സന്ദീപ് വാര്യർ

Kerala
  •  2 hours ago
No Image

പത്തു വട്ടം മത്സരിച്ചു; പത്തിലും തോറ്റു കെ സുരേന്ദ്രൻ

Kerala
  •  3 hours ago
No Image

നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷി: സി.പി.എമ്മിനെ വിറപ്പിച്ച് ലീഗ് മുന്നേറ്റം; കേവലം നാല് സീറ്റ് വ്യത്യാസത്തിൽ തൊട്ടുപിന്നിൽ

Kerala
  •  3 hours ago
No Image

വിജയത്തേരിൽ ടീം യു.ഡി.എഫ്; കൈപിടിച്ചുയർത്തി കേരളം

Kerala
  •  3 hours ago
No Image

യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; എല്ലാ കണ്ണുകളും ഹൈക്കമാൻഡിലേക്ക്

Kerala
  •  4 hours ago
No Image

എന്തുകൊണ്ട് തോറ്റു; ലളിതമല്ല ഉത്തരങ്ങൾ; പണിവന്നത് പാളയത്തിൽ നിന്നോ?

Kerala
  •  4 hours ago

No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  12 hours ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  13 hours ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  13 hours ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  13 hours ago