ആർ.എസ്.പിക്ക് ആനന്ദം; പതിറ്റാണ്ടിനുശേഷം അഞ്ചിൽ നാലിടത്തും മിന്നും ജയം
കൊല്ലം: ആർ.എസ്.പി വിഭാഗങ്ങൾ ജന്മമെടുക്കുകയും പിളരുകയും ലയിക്കുകയും ചെയ്ത മണ്ണാണ് കൊല്ലം. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ആർ.എസ്.പിയുടെ ഉയിർത്തെഴുന്നേൽപ്പും അസ്തമായവും ഉണ്ടായി. കഴിഞ്ഞ പത്തുവർഷമായി നിയമസഭയുടെ പടിക്കുപുറത്തുനിന്ന ആർ.എസ്.പി നാല് എം.എൽ.എമാരുമായി ഗംഭീരമായി തിരിച്ചെത്തി. എന്നാൽ, ആർ.എസ്.പി ലെനിസ്റ്റിന്റെ അസ്തമയത്തിനും വഴിയൊരുക്കി.
ആർ.എസ്.പിക്ക് യു.ഡി.എഫ് അഞ്ചു സീറ്റുകളാണ് നൽകിയത്. ഇരവിപുരം, ചവറ, കുന്നത്തൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തുകയും പയ്യന്നൂരിൽ സി.പി.എം വിമതൻ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുകയും ചെയ്തു. ഇതിൽ ആറ്റിങ്ങൽ ഒഴികെ എല്ലാ സ്ഥാലത്തും ജയിച്ചുകയറി.
ചവറയിൽ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെയും ഇരവിപുരത്തെ വിഷ്ണുമോഹന്റെയും അഞ്ചാം തവണ മത്സരത്തിനിറങ്ങിയ ആർ.എസ്.പി ലെനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോനെ പരാജയപ്പെടുത്തിയ ഉല്ലാസ് കോവൂരിന്റെ വിജയവും ശ്രദ്ധേയമാണ്.
The Revolutionary Socialist Party (RSP) has secured a significant victory, winning four out of five contested seats. This marks the party's strongest performance in over a decade, signaling a major comeback and a moment of celebration for its supporters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."