അന്ന് വി.എസിനെ വിറപ്പിച്ച് സതീശൻ പാച്ചേനി; ഇന്ന് പിണറായിയെ പിടിച്ചൊതുക്കി അബ്ദുൽ റഷീദ്
കണ്ണൂർ: അന്ന് മലമ്പുഴയിൽ വി.എസിനെ വിറപ്പിച്ചത് തളിപ്പറമ്പിൽ നിന്നെത്തിയ സതീശൻ പാച്ചേനിയെന്ന യുവനേതാവാണെങ്കിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ധർമടത്ത് ഞെട്ടിച്ചിരിക്കുന്നത് അതേ തളിപ്പറമ്പിൽ നിന്നെത്തിയ മറ്റൊരു യുവനേതാവ് വി.പി അബ്ദുൽ റഷീദാണ്.
മാരാരിക്കുളത്തെ പാർട്ടി വിഭാഗീയതിൽ പരാജയം രുചിച്ച വി.എസ് അച്യുതാനന്ദൻ 2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്ന് മാറി പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലേക്ക് ചുവടുമാറ്റി. അന്ന് അവിടെ വി.എസിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. വി.എസിനെ നേരിടാൻ കോൺഗ്രസ് തളിപ്പറമ്പിൽനിന്ന് സതീശൻ പാച്ചേനിയെ ഗോദയിലിറക്കി. അതുവരെ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി സ്ഥാനാർഥികൾ വിജയിച്ചിരുന്ന മലമ്പുഴ മണ്ഡലത്തിൽ പാച്ചേനിക്കെതിരേ 4,703 വോട്ടിന്റെ ഭൂരിപക്ഷമേ വി.എസിന് നേടാനായുള്ളു.
കണ്ണൂരിൽ തളിപ്പറമ്പിനടുത്ത നിന്നെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വോട്ടെണ്ണലിന്റെ അവസാന റൗണ്ട് വരെ രാഷ്ട്രീയ അതികായനായ വി.എസിനെ വിറപ്പിച്ചു. അന്ന് വി.എസ് പാർട്ടിയിലെ അടിയൊഴുക്കും നേരിട്ടിരുന്നുവെന്നും സൂചനയുണ്ട്. അതേ അവസ്ഥയിലൂടെയാണ് പാർട്ടിയെയും സർക്കാരിനെയും കൈപ്പിടിയിലൊതുക്കിയ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ കടന്നുപോയത്. ഓരോ റൗണ്ടിലും ലീഡുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവായ വി.പി അബ്ദുൽ റഷീദെന്ന ചെറുപ്പക്കാരൻ പിണറായിയെ ഇഞ്ചോടിഞ്ച് പിടിച്ചൊതുക്കി.
പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും റഷീദ് ലീഡ് പിടിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ തുടക്കം മുതൽ ലീഡുയർത്തിയ റഷീദിന്റെ തോരോട്ടം ആറാം റൗണ്ട് വരെ തുടർന്നു. ഏഴാം റൗണ്ടിലാണ് പിണറായിക്ക് ലീഡ് പിടിക്കാനായത്.
2021ൽ മലമ്പുഴയിൽ വി.എസ് നേരിട്ട ദുരിതസമാനത ഇന്നലെ ധർമടത്ത് പിണറായി വിജയനും അനുഭവിച്ചു. കഴിഞ്ഞ തവണ 50,123 എന്ന ഭൂരിപക്ഷം ഇക്കുറി 'അത്ഭുത റഷീദ് ' 19243 വോട്ടായി കുറച്ചുവെന്നത് അദ്ദേഹം ധർമടത്ത് ക്യാംപ് ചെയ്തു നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണ്. വിലക്കുള്ളതിനാൽ ധർമടത്തെ പലസ്ഥലത്തും വോട്ട് ചോദിക്കാൻ റഷീദിന് കഴിഞ്ഞിരുന്നുമില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഫലം തന്നെ മറ്റൊന്നായേനെ.
2026ൽ മലമ്പുഴയിൽ സതീശൻ പാച്ചേനിയെന്ന എതിരാളിയെ 20,017 വോട്ടുകൾക്ക് തോൽപിച്ചാണ് വി.എസ് പാർട്ടിയുടെ അഭിമാനം കാത്തു. 2001 മുതൽ 2016 വരെ തുടർച്ചയായി മലമ്പുഴ മണ്ഡലത്തെ വി.എസ് പ്രതിനിധീകരിച്ചു. എന്നാൽ, അങ്ങനെയൊരു സാധ്യത പിണറായിയുടെ കാര്യത്തിൽ ഇനി ഉണ്ടാവില്ല.
this headline draws a parallel between two significant political confrontations in kerala. it compares the past efforts of satheesan pacheni, who famously challenged the veteran leader v.s. achuthanandan, with the current political maneuvering of abdul rasheed against chief minister pinarayi vijayan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."