HOME
DETAILS

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

  
May 05, 2026 | 6:49 AM

vt-balram-wins-thrithala-election-results-kerala-politics-comeback

ആനക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പൊളിറ്റിക്കല്‍ ഫൈറ്റില്‍ മന്ത്രി എം.ബി രാജേഷില്‍നിന്നും തൃത്താല പിടിച്ചെടുത്ത് വി.ടി ബല്‍റാം. 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബല്‍റാമിന്റെ വിജയം. 76,427 വോട്ടുകളാണ് ബല്‍റാം നേടിയത്. എം.ബി രാജേഷ് 68,042 വോട്ടുകള്‍ നേടി. ബി.ജെ.പിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ 15,051 വോട്ടുകളാണ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നേടിയത്.

1991 മുതല്‍ തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് വിജയിച്ച മണ്ഡലം 2011 ലെ തെരഞ്ഞെടുപ്പിലാണ് വി.ടി ബല്‍റാം യു.ഡി.എഫിനുവേണ്ടി ആദ്യം ജയിച്ചത്. പിന്നീട് 2016 ലെ തെരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ അദ്ദേഹം തന്നെ വിജയിച്ചു. എന്നാല്‍ ബല്‍റാമിന്റെ ഹാട്രിക് ചാന്‍സ് കളഞ്ഞ് എല്‍.ഡി.എഫിനുവേണ്ടി ജയിച്ചുകയറിയത് എം.ബി രാജേഷ് ആയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിക്ക് ശേഷവും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബല്‍റാം. അതിനുള്ള ഫലം ബല്‍റാമിന് ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

സി.പി.എം പാര്‍ട്ടി വോട്ടുകളുടെ വ്യാപകമായ ചോര്‍ച്ച തന്നെയാണ് രാജേഷിന്റെ പരാജയത്തിന് കാരണമായത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാന്‍ മന്ത്രി എന്ന നിലയില്‍ എം.ബി രാജേഷിന് കഴിഞ്ഞില്ല. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ വി.ടി ബല്‍റാമിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു. 

ആനക്കര പഞ്ചായത്തില്‍നിന്ന് തുടങ്ങിയ ലീഡ് സി.പി.എമ്മിന്റെ കുത്തക എന്നറിയപ്പെടുന്ന നാഗലശ്ശേരി, തിരുമേറ്റക്കോട് പഞ്ചയത്തുകള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞില്ലെന്നുതന്നെയാണ് തോല്‍വിയുടെ പ്രധാന കാരണവും. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍നിന്നും ഒരിക്കല്‍പോലും എം.ബി രാജേഷിന് ലീഡ് നേടാന്‍ കഴിഞ്ഞില്ല. 2021ല്‍ 3,016 വോട്ടുകള്‍ക്ക് വിജയിച്ച എം.ബി രാജേഷ് 8385 വോട്ടുകള്‍ക്കാണ് വി.ടി ബല്‍റാമിനു മുന്നില്‍ മുട്ടുമടക്കിയത്.

 

In a significant political comeback, V.T. Balram has reclaimed his constituency after a five-year hiatus. In a high-stakes battle, Balram defeated the sitting MLA (and former minister), marking a major victory for the UDF.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; 1983 ലെ ലോകകപ്പ് ജേതാവിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  9 days ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  9 days ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  9 days ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  9 days ago
No Image

ടി20 ലോകകപ്പിൽ റെക്കോർഡുകൾ തിരുത്തി ചരിത്ര തുടക്കം; ലങ്കയെ തകർത്ത് ഇംഗ്ലണ്ട് പടയോട്ടം

Cricket
  •  9 days ago
No Image

മലയിടംതുരുത്ത് ഭൂമിയൊഴിപ്പിക്കല്‍: ഇന്ന് രാത്രിയും ചര്‍ച്ച

Kerala
  •  9 days ago
No Image

തെന്മല പുനര്‍ജനി അഭയകേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റിപാര്‍പ്പിച്ചു

Kerala
  •  9 days ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം

Kerala
  •  9 days ago
No Image

അസമില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ ആധാര്‍ അനുവദിക്കില്ല; കുടിയേറ്റം തടയാന്‍ കടുത്ത നടപടിയുമായി അസം സര്‍ക്കാര്‍

National
  •  9 days ago
No Image

കരസേനാ മേധാവിയായി ലെഫ്. ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു; ജൂണ്‍ 30 ന് ചുമതലയേല്‍ക്കും

National
  •  9 days ago