HOME
DETAILS

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

  
പ്രശാന്ത് എൻ. IAS
May 05, 2026 | 12:09 PM

People who buy lottery tickets think they are competing with each other but in reality they are just filling the organizers pocket

വ്യക്തിപരമായി ഡോ. ജയതിലകും ശ്രീ വിജയനും മദ്യത്തിനും ലോട്ടറിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് നമുക്ക് അറിയാം. സംസ്ഥാനവ്യാപകമായി മദ്യപാനവും ലോട്ടറി കച്ചവടവും കൂട്ടുക ഔദ്യോഗിക സര്‍ക്കാര്‍ നയമാണെന്നും അതിനെ നിയന്ത്രിക്കുന്നതിനെ പറ്റി ഒരക്ഷരവും മിണ്ടാന്‍ പാടില്ല എന്നും ഇരുവരും വിശ്വസിക്കുന്നു എന്ന് തോന്നുന്നു. ഇത് വാക്കാല്‍ ഭരിക്കപ്പെടുന്ന രാജഭരണമല്ല എന്നത് ഓര്‍ക്കാതെ, ഇരുവരുടെയും വ്യക്തിപരമായ ബിസിനസ് താല്പര്യത്തിനനുസരിച്ച് മറ്റുള്ളവര്‍ ലേഖനം എഴുതണം എന്ന് വാശി പിടിക്കരുത്. രണ്ടാളും സര്‍ക്കാരിന്റെ പ്രഖ്യാപിത നയം ഒന്നൂടെ മനസ്സിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു. 

ഓണ്‍ ലൈന്‍ ലോട്ടറി അടക്കമുള്ള ചൂതാട്ടങ്ങള്‍ കുടുംബഭദ്രതയെയും മാനസികാരോഗ്യത്തെയും തകര്‍ക്കുന്ന സാമൂഹിക വിപത്തായാണ് ലോകമെമ്പാടും കാണുന്നത്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നവര്‍ പരസ്പരം മത്സരിക്കുന്നു എന്നാണ് കരുതുന്നത്, എന്നാല്‍ സത്യത്തില്‍ അവര്‍ സംഘാടകന്റെ പോക്കറ്റ് നിറയ്ക്കുകയാണ് ചെയ്യുന്നത്. ടിക്കറ്റ് വാങ്ങുന്ന ഭൂരിഭാഗം പേരും പരാജയപ്പെടുമെന്ന് ലോട്ടറിയുടെ നിര്‍മ്മാണരീതി തന്നെ ഉറപ്പുനല്‍കുന്നു. പേരിന് ചില വിജയികളും അവര്‍ക്ക് വാരിക്കോരി സമ്മാനങ്ങളും! ഭാഗ്യത്തിന്റെ പേരില്‍ നിത്യേന ജീവിതത്തില്‍ തോറ്റ് ശീലിച്ച പാവപ്പെട്ടവരെ ഈ കെണിയില്‍ വീഴ്ത്തുന്നത് ക്രൂരതയാണ്. നഷ്ടം സഹിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നാണ് ഇത്തരത്തിലുള്ള ത്രില്‍ നല്‍കുന്ന വിനോദങ്ങള്‍.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കുള്ള നഗരങ്ങളിലൊന്നാണ് കൊല്ലം. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോട്ടറി സമ്മാനങ്ങള്‍ (ഒരു ലക്ഷത്തിന് മുകളില്‍) ലഭിക്കുന്ന ജില്ലകളിലൊന്നും കൊല്ലമാണ്. സമ്മാനങ്ങള്‍ കൂടുന്നത് ലോട്ടറി വില്‍പന കൂടുതലായതുകൊണ്ടാണ്. അമിതമായ ലോട്ടറി ഭ്രമവും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്കും തമ്മിലുള്ള ബന്ധം ഗൗരവകരമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്.

മാനുഷിക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെയും നിരാലംബരെയും ഉപജീവനത്തിനായി ലോട്ടറി വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ചൂതാട്ടം എന്ന തിന്മയുടെ പ്രചാരകരായി അവരെ മാറ്റുന്നതിന് പകരം, കരകൗശല വസ്തുക്കളോ മറ്റ് ഉല്‍പ്പന്നങ്ങളോ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യേണ്ടത്. 'സാമൂഹിക തിന്മ' വില്‍ക്കുന്നത് തന്നെയാണ് അജണ്ടയെങ്കില്‍, ഈ പാവപ്പെട്ട മനുഷ്യരെ തെരുവിലിരുത്താതെ ബെവ്‌കോ (BEVCO) ഔട്ട്‌ലെറ്റുകള്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാന്യമായ ശമ്പളത്തില്‍ നിയമിക്കാവുന്നതാണ്. അവിടെ എന്തിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നത്? അധ്വാനത്തിന് പകരം ഭാഗ്യത്തെ പ്രതിഷ്ഠിക്കുന്ന ലോട്ടറി സംസ്‌കാരം പാവപ്പെട്ടവരുടെ മേല്‍ ടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുകയും പകരം അവരുടെ കഴിവിനെ മാനിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് യഥാര്‍ത്ഥ ജനക്ഷേമം.

കേരളം എന്നും ധാര്‍മ്മികമായ നേതൃത്വത്തിനും മാനവികതയ്ക്കും പേരു കേട്ടതാണ്. നാം വളര്‍ന്നത് ജനങ്ങളുടെ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടാണ്, അവരുടെ ബലഹീനതകളെ ചൂഷണം ചെയ്തുകൊണ്ടല്ല. ഗോവയിലെ കാസിനോകള്‍ പണക്കാരായ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള സ്വകാര്യ സംരംഭങ്ങളാണ്; എന്നാല്‍ കേരളത്തിലെ ലോട്ടറി സാധാരണക്കാരെ പിഴിയുന്ന സര്‍ക്കാര്‍ സംരംഭമാണ്. സ്വപ്നങ്ങള്‍ വില്‍ക്കേണ്ടത് ലോട്ടറി കൗണ്ടറുകളിലൂടെയാകരുത്; മറിച്ച് അധ്വാനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സംരംഭങ്ങളിലൂടെയുമാകണം.

ശ്രീ. വിജയന്‍, ഡോ. എബ്രഹാം, ഡോ. ജയതിലക്, ശ്രീ. ഗോപാലകൃഷ്ണന്‍, എന്നിവരെ സംബന്ധിച്ചോ, മദ്യം, ചൂതാട്ടം, മയക്ക് മരുന്ന് എന്നിവയെ നിയന്ത്രിക്കുന്നതിനെ പറ്റിയോ സംസാരിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം തല്‍ക്കാലം ഇല്ല.

ഡെക്കാന്‍ ഹെറാള്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താഴെ കൊടുക്കുന്നു.

https://medium.com/@prasanthn/%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%8F%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-008e0811708e



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  5 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  5 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  5 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  5 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  5 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  5 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  5 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  5 days ago