HOME
DETAILS

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

  
Web Desk
May 06, 2026 | 7:11 AM

iran declares sovereign governance system in strait of hormuz

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍. പാതയിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കണമെങ്കില്‍ ഇറാന്റെ മുന്‍കൂര്‍ അനുമതി തേടണം. അമേരിക്ക, ഇസ്രാഈല്‍ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണവും ഇറാന്റെ പരിഗണനയിലാണ്. 

കടലിടുക്കില്‍ 'പരമാധികാര ഭരണസംവിധാനം' (Sovereign Governance  System) നിലവില്‍ വന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കപ്പലുകള്‍ ഇറാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത്തരത്തില്‍ ഇറാന്റെ അനുമതി പത്രം ഇ-മെയില്‍ മുഖേന ലഭിക്കുന്ന കപ്പലുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 

യുഎസ്, ഇസ്‌റാഈല്‍ രാജ്യങ്ങള്‍ക്ക് പുറമെ ശത്രുതയില്ലാത്ത രാജ്യങ്ങള്‍ക്കായി പ്രത്യേക ടോള്‍ ഏര്‍പ്പെടുത്താനും ഇറാന്‍ ആലോചിക്കുന്നുണ്ട്.

അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാന്‍ എന്ന അവകാശ വാദത്തില്‍ അമേരിക്ക നടത്തിവന്നിരുന്ന 'പ്രോജക്റ്റ് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നീക്കം തുടങ്ങി രണ്ടാം ദിനമാണ് ഉത്തരവ് മരവിപ്പിക്കുന്നത്. ഇറാനുമായി അന്തിമ സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ്  നിര്‍ണ്ണായക നീക്കം.

തന്റെ സോഷ്യല്‍ പ്ലാറ്റ്ഫോമായ ദ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായതും കാരണമായി-ട്രംപ് അവകാശപ്പെട്ടു. 'ഇറാനുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് പരിശോധിക്കാന്‍ കുറച്ചു കാലത്തേക്ക് പ്രോജക്ട് ഫീഡം നിര്‍ത്തിവെക്കാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം, മേഖലയിലെ ഉപരോധം ശക്തമായി തന്നെ തുടരും,' ദ ട്രൂത്തില്‍ ട്രംപ് കുറിച്ചു. ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' പൂര്‍ത്തിയായതായും ഇനി തങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടായാല്‍ മാത്രമേ തിരിച്ചടി നല്‍കൂ എന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. 

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലേയും ഗള്‍ഫ് മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഡ്രോണ്‍ ആക്രമണം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ നിരവധി ബോട്ടുകളും മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. 

iran declares full control over the strait of hormuz. ships must seek prior permission from iran to pass through the route.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  20 hours ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  20 hours ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  21 hours ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  21 hours ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  21 hours ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  a day ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  a day ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  a day ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a day ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  a day ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  a day ago