HOME
DETAILS

ഒറ്റപ്പാലത്തെ തോൽവിക്ക് കാരണം വോട്ട്ഡീലെന്ന് പി.കെ ശശി; അന്വേഷണം വേണമെന്ന് യുഡിഎഫ് - മുസ്ലിം ലീ​ഗ് നേതൃത്വത്തോട് ആവശ്യം

  
May 07, 2026 | 12:03 PM

pk sasi alleges vote deal behind ottapalam assembly election defeat

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ വോട്ട് ഡീലാണെന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും ഡിഎംഎഫ് (DMF) നേതാവുമായ പി.കെ ശശി. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നിട്ടുണ്ട്. അതേസമയം, ബിജെപിക്ക് 17,000-ത്തോളം വോട്ടിന്റെ വർധനവുണ്ടായി. ഈ വോട്ട്ഡീലിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും ഗൗരവമായി പരിശോധിക്കണമെന്നും, ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.കെ ശശി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (DMF) യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ശശി വ്യക്തമാക്കി. ഈ മാസം 14-ന് വിപുലമായ കൺവെൻഷൻ വിളിച്ചുചേർക്കും. ഈ യോഗത്തിൽ വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾക്ക് രൂപം നൽകും.

കൂടാതെ, സിഎംപി (CMP) അടക്കമുള്ള കക്ഷികളുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തി വിജയിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുമായി ആശയവിനിമയം നടത്തി വരുംകാല രാഷ്ട്രീയ പരിപാടികൾക്ക് അന്തിമ രൂപം നൽകുമെന്നും പി.കെ ശശി വ്യക്തമാക്കി.

UDF-backed independent candidate and DMF leader PK Sasi has alleged that a vote deal was behind the defeat in the Ottapalam Assembly constituency. He clarified his stance during a press conference held in Palakkad.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  5 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  5 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  5 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 days ago