HOME
DETAILS

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

  
ഇസ്മാഈൽ അരിമ്പ്ര 
May 08, 2026 | 3:39 AM

keralas 1960 government formation delay and power-sharing formula recalled

മലപ്പുറം: സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണം ഏറ്റവും വൈകിയത് രണ്ടാം മന്ത്രിസഭാ കാലത്ത്. 1960ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നത് 21 ദിവസങ്ങൾ കഴിഞ്ഞാണ്. 
അന്നും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ അഭിപ്രായഭിന്നതയാണ് നടപടികൾ  വൈകിപ്പിച്ചത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് രണ്ടാമത്തെ കക്ഷിയായ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് (പി.എസ്.പി) മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവിയും. മുന്നണിയിലെ മറ്റൊരുസഖ്യക്ഷിയായ മുസ് ലിം ലീഗിന് സ്പീക്കര്‍ പദവിയും.  

ത്രികക്ഷി മുന്നണി അധികാരമേറ്റ രണ്ടാം നിയമസഭയില്‍ 63 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു  ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരുകളുയര്‍ന്നു. ആര്‍.ശങ്കറും പി.ടി ചാക്കോയും. 

രണ്ടാംകക്ഷിയായ പി.എസ്.പിയില്‍ നിന്ന് പട്ടം താണുപിള്ളക്കുവേണ്ടിയും ആവശ്യമുയര്‍ന്നു. ഇരുപത് സീറ്റായിരുന്നു പി.എസ്.പിക്കുണ്ടായിരുന്നത്.മുസ്‌ലിം ലീഗിന് പതിനൊന്നും അംഗങ്ങള്‍. ദ്വയാംഗ മണ്ഡലങ്ങളുള്‍പ്പടെ 126 സീറ്റില്‍ ഭരണപക്ഷത്ത് 94 സീറ്റുകള്‍ ലഭിച്ചിരുന്നു. നേതൃസ്ഥാനം സംബന്ധിച്ച് ചര്‍ച്ചക്കൊടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയും ആര്‍.ശങ്കറിനെ ഉപമുഖ്യമന്ത്രിയുമാക്കി. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിയ മറ്റൊരു നേതാവായ പി.ടി ചാക്കോ അഭ്യന്തര, റവന്യൂ, നിയമ വകുപ്പ് മന്ത്രിയുമായി. മുസ് ലിം ലീഗിലെ കെ.എം സീതി സാഹിബ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മന്ത്രിസഭ അധികകാലം നീണ്ടുനിന്നില്ല. 1962 ല്‍  പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണറാക്കിയതോടെ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

മന്ത്രിസഭാ രൂപീകരണം പിന്നീട് കേരളത്തില്‍ വൈകിയത് രണ്ടാംപിണറായി സര്‍ക്കാരിൻ്റെ കാലത്താണ്. 2021 ല്‍ കൊവിഡ് സാഹചര്യം കാരണം ഘടകകക്ഷി ചര്‍ച്ച നീളുകയും ചെയ്തു. ഫലം വന്നു 18 ദിവസം കഴിഞ്ഞാണ് നിലവിലെ മുഖ്യമന്ത്രി പിണറായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യതവണ ഇദ്ദേഹം ഫലം വന്ന് ആറുദിവസം കഴിഞ്ഞാണ് അധികാരമേറ്റത്. 

1970 ലെ പൊതുതെരഞ്ഞെടുപ്പിലാകട്ടെ സി. അച്യുതമേനോന്‍ സര്‍ക്കാരുണ്ടാക്കാന്‍ 17 ദിവസം കാത്തു. ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1957ല്‍  16 ദിവസത്തിന് ശേഷമാണ് ഇ.എം.എസ് മുഖ്യമന്ത്രിയായത്. ആദ്യ പൊതുതെരഞ്ഞെടുപ്പായതിനാല്‍ ഭരണംസംവിധാനങ്ങള്‍ രൂപീകരിക്കാനുള്ള കാലതാമസവും കേവലഭൂരിപക്ഷത്തിലേക്ക്  അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പുവരുത്താനും കാലതാമസെടുത്തു. രണ്ടാം ഇ.എം.എസ് മന്ത്രിസഭ നാലുദിവസത്തിന്  ശേഷവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

കെ.കരുണാകരന്‍ ആദ്യതവണ അഞ്ചും രണ്ടാംതവണ നാലും മൂന്നാം ടേമില്‍ എട്ടും ദിവസം കഴിഞ്ഞുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇ.കെ നായനാര്‍ ആദ്യഅവസരത്തില്‍ നാലും രണ്ടാംതവണ രണ്ടും ദിവസമെടുത്തപ്പോള്‍ മൂന്നാം ഊഴത്തില്‍ പത്തുദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രിയായത്. എ.കെ ആന്റണി നാലും വി.എസ് അച്യുതാനന്ദന്‍ ഏഴും ഉമ്മന്‍ചാണ്ടി അഞ്ചും ദിവസത്തിന് ശേഷവും  മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരാണ്.

The formation of the cabinet after the 1960 Kerala Assembly elections saw the longest delay in the state’s post-election government formation history, with the Chief Minister’s oath-taking occurring 21 days after the results. The delay was attributed to internal disagreements within the Congress over the Chief Minister’s post. As part of a compromise formula, the Congress high command decided to allocate the Chief Minister’s post to the coalition partner Praja Socialist Party, while the Congress was given the Deputy Chief Minister’s position. Another alliance partner, the Indian Union Muslim League, was allotted the Speaker’s post.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  2 hours ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  2 hours ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  2 hours ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  3 hours ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  3 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  3 hours ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  3 hours ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  4 hours ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  11 hours ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  11 hours ago