HOME
DETAILS

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

  
May 08, 2026 | 9:08 AM

jitesh sharmas top order collapse comment backfires amid poor ipl form

ഐ.പി.എല്ലിൽ ബാറ്റിങിൽ ഫോം കണ്ടെത്താൻ പാടുപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശർമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ തോൽവിക്ക് പിന്നാലെയാണ് താരത്തിന്റെ പഴയ പ്രസ്താവനകൾ കുത്തിപ്പൊക്കി ആരാധകർ രംഗത്തെത്തിയത്.

താൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ടീമിന്റെ ടോപ്പ് ഓർഡർ തകരാൻ പ്രാർത്ഥിക്കാറുണ്ടെന്ന ജിതേഷിന്റെ പഴയ അഭിമുഖമാണ് ഇപ്പോൾ താരത്തിന് തിരിച്ചടിയാകുന്നത്. "എന്റെ ടോപ്പ് ഓർഡർ തകരട്ടെയെന്നും, എനിക്ക് ബാറ്റ് ചെയ്യാനും ഹീറോ ആകാനും അവസരം ലഭിക്കട്ടെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്" എന്നായിരുന്നു ജിതേഷ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ താൻ ആഗ്രഹിച്ചത് പോലെ അവസരങ്ങൾ ലഭിച്ചിട്ടും ക്രീസിൽ പരാജയപ്പെടുന്ന താരത്തെയാണ് ഇപ്പോൾ ആരാധകർ കാണുന്നത്.

സീസണിലെ മോശം പ്രകടനം:

കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് വെറും 64 റൺസ് മാത്രമാണ് ജിതേഷിന് നേടാനായത്. സീസണിലെ താരത്തിന്റെ ഉയർന്ന സ്കോർ വെറും 23 റൺസ് മാത്രമാണ്. നിർണായക മത്സരങ്ങളിലെ ജിതേഷിന്റെ സ്കോറുകൾ പരിശോധിച്ചാൽ ആരാധകരുടെ രോഷം വ്യക്തമാകും:

  • ലഖ്‌നൗവിനെതിരെ: 1 (3 പന്തിൽ)
  • ഗുജറാത്തിനെതിരെ: 1 (6 പന്തിൽ)
  • ഡൽഹിക്കെതിരെ: 14 (20 പന്തിൽ)
  • രാജസ്ഥാനെതിരെ: 5 (8 പന്തിൽ)

11 കോടി രൂപ മുടക്കി ടീം നിലനിർത്തിയ താരം ഇപ്പോൾ ടീമിന് തന്നെ ബാധ്യതയായി മാറിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. "ഹീറോ ആകാൻ ശ്രമിച്ച് സ്വന്തം കുഴി വെട്ടുകയാണ് ജിതേഷ്" എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വരുന്നത്.

ലഖ്‌നൗവിനോട് തോറ്റ് ഒന്നാം സ്ഥാനം കൈവിട്ട് ആർ.സി.ബി

ഏകാന സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മഴ വില്ലനായതോടെ ഡി.എൽ.എസ് നിയമപ്രകാരം ലഖ്‌നൗ ജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മിച്ചൽ മാർഷിന്റെ തകർപ്പൻ സെഞ്ച്വറി (111) കരുത്തിൽ 209 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് 203 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ബെംഗളൂരുവിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താമായിരുന്നു.

65 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 1055 റൺസുള്ള ജിതേഷിന്റെ പേരിൽ വെറും ഒരു അർധസെഞ്ച്വറി മാത്രമാണുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളിലെങ്കിലും താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  5 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  5 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  5 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  5 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  5 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  5 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  5 days ago