HOME
DETAILS

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

  
May 09, 2026 | 2:18 AM

criticism mounts against cpm leadership after heavy defeat

കണ്ണൂര്‍: സമാനതകളില്ലാത്ത തോല്‍വിക്കു പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരേ ഒളിയമ്പുകള്‍ തുടര്‍ന്ന് പാര്‍ട്ടി അണികളും ബന്ധുക്കളും. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരിയാണ് ഒടുവില്‍ നേതൃത്വത്തിനെതിരേ മുനവച്ച പ്രതികരണവുമായെത്തിയത്. 

കര്‍മയ്ക്ക് ഒരിക്കലും വഴി തെറ്റില്ലെന്നും എല്ലാ നിശബ്ദ ദ്രോഹങ്ങള്‍ക്കും അത് കണക്കു ചോദിക്കുമെന്നും വിനോദിനി വാട്‌സ്ആപ് സ്റ്റാറ്റസില്‍ കുറിച്ചു. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കര്‍മം കണക്കു ചോദിക്കുകയെന്നും സ്റ്റാറ്റസില്‍ പറയുന്നു. നീ ചെയ്ത നിശബ്ദ ദ്രോഹങ്ങള്‍ എല്ലാം 'കര്‍മ'ക്ക് ഓര്‍മയുണ്ട്. ഞാന്‍ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിന് യാതൊരു വിലയും ഇല്ലെന്ന് മനസിലാക്കുമ്പോള്‍ ഒഴിഞ്ഞുപോകാറാണ് പതിവ്'- എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

'ഒറ്റപ്പെട്ടുപോയ ചിലരുണ്ട്. അവരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരക്കാര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധരായിരിക്കുക, പക്ഷേ വിഡ്ഢിയാവരുത്. 

അധ്വാനിക്കുക, ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പരിധിവിടരുത്, സ്‌നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം, ഇഷ്ടം ബലികഴിച്ച് ആവരുത്' ഇങ്ങനെ പോകുന്നു കുറിപ്പ്.

Following the party’s unprecedented electoral defeat, criticism against the leadership of the Communist Party of India (Marxist) continues to grow from within party circles and supporters. Vinodini Kodiyeri has now joined the criticism with sharp remarks directed at the party leadership after the loss in Kannur.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  3 days ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  3 days ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  3 days ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  3 days ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  3 days ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  3 days ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  3 days ago
No Image

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

നാളെ മുതല്‍ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത, യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago