HOME
DETAILS

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

  
May 09, 2026 | 2:58 AM

hotel Food Prices soar in Kerala Following commercial LPG Price Hike

കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിന് ഇനി തീ വില. വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ കേരളത്തിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വന്‍ വില വര്‍ധന. പാചകവാതകത്തിന് അമിതവില നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനങ്ങളിലേക്ക് ഹോട്ടലുടമകളെ എത്തിച്ചിരിക്കുകയാണ്. പ്രധാന വിഭവങ്ങള്‍ക്കെല്ലാം ശരാശരി 4 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്കുകള്‍ ഏകദേശ കണക്കില്‍ 

 ചായ- 12 രൂപയില്‍ നിന്നും 16 രൂപയായി ഉയര്‍ന്നു.  ഊണ്- 90 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് പലയിടത്തും ഇപ്പോള്‍ 120 രൂപ വരെ നല്‍കണം.

മാംസ വിഭവങ്ങള്‍- ചിക്കന്‍, ബീഫ്, മീന്‍ കറികള്‍ക്കും വിലയില്‍ നേരിയ വര്‍ധനവുണ്ട്. പൊറോട്ട, ചപ്പാത്തി- ഇവയുടെ വില നേരത്തെ കൂട്ടിയതിനാല്‍ നിലവില്‍ മാറ്റം വന്നിട്ടില്ല.

വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവില്‍ 19 കിലോ സിലിണ്ടറിന് 3,085 രൂപയാണ് വില. ഇത്രയും വലിയ തുക നല്‍കി സിലിണ്ടറുകള്‍ വാങ്ങി ഹോട്ടല്‍ നടത്തുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.

 

The steep increase in commercial LPG cylinder prices has led to a significant rise in food costs across hotels in Kerala, with meal prices jumping by up to ₹30.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  9 days ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  9 days ago
No Image

ഹിജ്‌റ പുതുവത്സരം; ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  9 days ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  9 days ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  9 days ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  9 days ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  9 days ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  9 days ago