HOME
DETAILS

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

  
May 09, 2026 | 5:11 AM

vd-satheesan-delhi-visit-sunny-joseph-protest-kerala-cm-announcement

ന്യൂഡല്‍ഹി: മുഖ്യമന്ത്രി.യെ തീരുമാനിക്കുന്നകാര്യം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. കേരളത്തിലെ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വി.ഡി സതീശനും ഇതുപ്രകാരം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഡല്‍ഹിയിലുണ്ട്. കേരള ഹൗസില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും രമേശ് ചെന്നിത്തല എത്തിയിട്ടില്ല. 

അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ വി.ഡി സതീശന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കാറില്‍ നിന്നിറങ്ങിയ വി.ഡി സതീശനെ ഷാള്‍ അണിയിച്ച ശേഷം തോളിലേറ്റി കേരളഹൗസിലെത്തിച്ചു. തൊട്ടുപിന്നാലെയെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നേരെ എം.എസ്.എഫ് പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ചു. ഇരുവരും മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറായില്ല. 

ഇന്ന് രാവിലെതന്നെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രി തകര്‍ക്കത്തില്‍നിന്നും പിന്മാറുന്നതിന് കെ.സി.വേണുഗോപാലിനുമേല്‍ സമ്മര്‍ദമുണ്ടെന്നും പറയുന്നു. എം.പിമാര്‍ മത്സരിക്കേണ്ടെന്ന് ആദ്യഘട്ടത്തില്‍ തീരുമാനമെടുത്തത് കെ.സി.വേണുഗോപാലും കൂടി ചേര്‍ന്നാണ്. ഇപ്പോള്‍ ഗംഭീര വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ വരുന്നുവെന്ന പ്രതികരണമാണ് കേരളത്തില്‍നിന്നുള്ള ഭൂരിഭാഗം എം.പിമാര്‍ക്കുമുള്ളത്. 

ഏതെങ്കിലും ഘട്ടത്തില്‍ തനിക്ക് പിന്മാറേണ്ടിവന്നാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് കെ.സിയുടെ നീക്കമെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നത് അനിശ്ചിതമായി നീളുന്നതില്‍ യു.ഡി.എഫിലെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ കഴിഞ്ഞ ദിവസം നിരീക്ഷകരോടുതന്നെ പ്രതിഷേധം അറിയിച്ചിരുന്നു. പെട്ടെന്നുതന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും ഇക്കാര്യങ്ങള്‍ തെരുവില്‍ വലിച്ചിഴക്കരുതെന്നുമാണ് അവരുടെ അഭിപ്രായം. ഇതെല്ലാം പരിഗണിച്ച് ഇന്നുതന്നെ ഒരു തീരുമാനിത്തിലേക്കെത്തി നാളെയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിശ്രമിക്കും.


ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ ഉറ്റുനോക്കി ഘടകക്ഷികള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളുമായി ഇന്ന് ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമോയെന്ന് ഉറ്റുനോക്കി യു.ഡി.എഫിലെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ മാത്രമേ മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഘടകകക്ഷികള്‍ക്കാകൂ. ലീഗിനാകട്ടെ മന്ത്രിമാരുടെ എണ്ണത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. അനൗദ്യോഗികമായ ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനത്തിലേക്കെത്തണമെങ്കില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ഘടകകക്ഷികള്‍. ഇന്നത്തോടെ പ്രശ്‌നത്തിന് പരിഹാരം കണ്ട് സത്യപ്രതിജ്ഞയിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ്. ഘടകക്ഷികള്‍ക്കുള്ളത്.

ഈ അഭിപ്രായം തന്നെയാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിലും ഘടകക്ഷി നേതാക്കള്‍ പങ്കുവച്ചത്. ഘടകക്ഷികളിലെ ഭൂരിഭാഗംപേരും വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി വരണമെന്ന താല്‍പര്യമാണ് നിരീക്ഷകരെ അറിയിച്ചത്. ജനവികാരം ഉള്‍ക്കൊണ്ടുള്ള തീരുമാനം എടുക്കണമെന്ന് അറിയിച്ച മുസ് ലിം ലീഗ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് പറയാതെ പറയുകയാണ് ചെയ്തത്. പി.ജെ.ജോസഫും സതീശനെ പിന്തുണച്ചപ്പോള്‍ ആര്‍.എസ്.പിയും പറയാതെ പറഞ്ഞത് സതീശന്റെ പേരാണ്. സി.എം.പി., കേരള ഡെമോക്രാറ്റിക് പാര്‍ടി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളും ജനവിധിയില്‍ പങ്കാളിയായ സതീശനെ പരിഗണിക്കണമെന്നാണ് പറഞ്ഞത്. എം.എല്‍.എമാര്‍ ഭൂരിഭാഗവും കെ.സി.വേണുഗോപാലിന്റെ പേര് പറഞ്ഞിട്ടും ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഒറ്റപ്പേര് പറയാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

കെ.സിയെ പിന്തുണക്കുന്നവര്‍ക്കെതിരേ പ്രവര്‍ത്തകര്‍; ആശയക്കുഴപ്പത്തില്‍ എം.എല്‍.എമാര്‍

കോഴിക്കോട്: മുഖ്യമന്ത്രിപ്പോരില്‍ വി.ഡി സതീശന് പ്രവര്‍ത്തകരുടെ പിന്തുണ ഏറുന്നതിനിടെ സമ്മര്‍ദത്തിലും ആശയക്കുഴപ്പത്തിലുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ 47 എം.എല്‍.എമാരുടെ പിന്തുണ കെ.സി വേണുഗോപാലിന് ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം ഈ എം.എല്‍.എമാര്‍ക്കുനേരെ തിരിഞ്ഞിരിക്കുകയാണ്. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. ജനവികാരം വേണുഗോപാലിന് എതിരായ സാഹചര്യത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തിരിച്ചടി ആവുമോ എന്ന ആശങ്കയും ചില എം.എല്‍.എമാര്‍ക്കുണ്ട്. വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഡല്‍ഹിക്ക് വിളിപ്പിച്ചതോടെ തര്‍ക്കത്തിന് ഉടന്‍ പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സ്വന്തം താല്‍പര്യത്തിനപ്പുറം ഗ്രൂപ്പ് മാനേജര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പലരും കെ.സിക്ക് പിന്തുണ നല്‍കിയത്. എന്നാല്‍ വി.ഡി സതീശന് അനുകൂലമായി സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇതോടെ എം.എല്‍.എമാര്‍ വെട്ടിലായിരിക്കുകയാണ്. പരസ്യപ്രതിഷേധം പാടില്ലെന്ന് എ.ഐ.സി.സി വിലക്കിയിട്ടും സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങള്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി ഫണ്ടിന് പുറമെ അനൗദ്യോഗികമായും കെ.സി വേണുഗോപാല്‍ ഇടപെട്ട് പല സ്ഥാനാര്‍ഥികള്‍ക്കും പണം എത്തിച്ചതായാണ് വിവരം. ഈ പണം ലഭിച്ച സ്ഥാനാര്‍ഥികള്‍ക്ക് വേണുഗോപാലിനെ തള്ളാന്‍ കഴിയാത്ത സ്ഥിതിയായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തനിക്കൊപ്പം നില്‍ക്കാത്തവരെയും ഫണ്ട് നല്‍കി വേണുഗോപാല്‍ സഹായിച്ചിരുന്നു. ഹൈക്കമാന്‍ഡില്‍ വേണുഗോപാലിനുള്ള സ്വാധീനം അറിയുന്നതിനാല്‍ അദ്ദേഹത്തിനെതിരേ നിലപാടെടുക്കുന്നത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയും എം.എല്‍.എമാരെ ആശയക്കുഴപ്പത്തിലാക്കി.

ഇതിന് പുറമെ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാവരുതെന്ന് ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദവും കെ.സിക്ക് അനുകൂലമായി നിലപാടെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചു. വി.ഡി സതീശന്‍ മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്ന പല എം.എല്‍.എമാര്‍ക്കും ഇതോടെ സ്വന്തം നിലപാടിന് വിരുദ്ധമായി കെ.സിയെ പിന്തുണക്കേണ്ടിവന്നു. രമേശ് ചെന്നിത്തലയോട് ആഭിമുഖ്യം പുലര്‍ത്തിയ ചിലരും അവസാന നിമിഷം വേണുഗോപാലിനെയാണ് പിന്തുണച്ചത്. എ.ഐ.സി.സി നിരീക്ഷകരെ കണ്ടപ്പോള്‍ വേണുഗോപാലിന് അനൂകൂലമായി പറഞ്ഞ പല എം.എല്‍.എമാരും സതീശനെയും രമേശ് ചെന്നിത്തലയെയും നിസ്സഹായവസ്ഥ അറിയിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ എ.ഐ.സി.സി നേതൃത്വം വീണ്ടും അഭിപ്രായം തേടിയാല്‍ പലരും തങ്ങളുടെ യഥാര്‍ഥ താല്‍പര്യം വ്യക്തമാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാരിനെതിരേ പട പൊരുതുകയും യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്ത വി.ഡി സതീശനെ മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയ്ക്ക് എം.എല്‍.എമാര്‍ കൂട്ടുനില്‍ക്കരുതെന്നാണ് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ഉയരുന്ന വികാരം. ചില എം.എല്‍.എമാരുടെ പേരെടുത്ത് പറഞ്ഞ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ മാധ്യമങ്ങളില്‍ നിന്നും എം.എല്‍.എമാര്‍ അകലം പാലിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞുള്ള പര്യടനം വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം മതിയെന്ന നിലപാടിലാണ് മിക്ക എം.എല്‍.എമാരും. ഹൈക്കമാന്‍ഡ് വി.ഡി സതീശന് അനൂകൂലമായി നീങ്ങുന്നുവെന്ന വാര്‍ത്തകളെയും എം.എല്‍.എമാര്‍ കരുതലോടെയാണ് കാണുന്നത്. മുസ്!ലിം ലീഗിനൊപ്പം മറ്റുചില ഘടകകക്ഷികളും വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചതും എം.എല്‍.എമാരുടെ തുടര്‍ന്നുള്ള നിലപാടിനെ സ്വാധനിച്ചേക്കും. മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ആ തീരുമാനത്തെ അതിവേഗം സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് പല എം.എല്‍.എമാരും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  5 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  5 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  5 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  5 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  5 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  5 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  5 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  5 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  5 days ago