HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

  
Web Desk
June 18, 2026 | 9:28 AM

Youth Congress workers assault case SIT inspects ADGP office

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തി. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട സന്ദര്‍ശക രജിസ്റ്റര്‍, ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, പൊലിസ് ക്ലബിലെ രേഖകള്‍ എന്നിവ എസ്‌ഐടി ശേഖരിച്ചു.

എഡിജിപി ഓഫീസില്‍ വെച്ച് കേസുമായി ബന്ധപ്പെട്ട രേഖകളില്‍ തിരുത്തല്‍ നടത്തിയെന്ന മൊഴി മുന്‍ അന്വേഷണസംഘം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി വിശദമായ പരിശോധന നടത്തിയത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ പരിശോധന നടത്തുന്നത് ആദ്യമായാണെന്നാണ് വിവരം.

അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂര്‍, സന്ദീപ് എന്നിവരടക്കം അഞ്ച് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ലാത്തി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എന്നാല്‍ മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയെന്ന കോടതിയുടെ നിരീക്ഷണം വസ്തുതാപരമായി തെറ്റാണെന്നും, അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിന്റെ തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് എസ്‌ഐടിയുടെ വാദം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

As part of the investigation into the case of assault on Youth Congress workers in Alappuzha, a Special Investigation Team (SIT) conducted an inspection at the ADGP office. The team led by DySP Baiju Paulose carried out the inspection. The SIT collected the visitor register, CCTV footage from the office, and documents from the police club related to the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  3 hours ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  4 hours ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  4 hours ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  5 hours ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  5 hours ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  6 hours ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  6 hours ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  6 hours ago