'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്
പാരിസ്: ഫെബ്രുവരിയില്‍ ഇറാനിലെ മിനബില്‍ 160ലേറെ കുഞ്ഞുമക്കളെ കൊന്നൊടുക്കിയ യു.എസ്- ഇസ്‌റാഈല്‍ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി 7 ഉച്ചകോടിയുടെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് ട്രംപിന്റെ ന്യാീകരണം.
'ഇതൊന്നും ആരം മനഃപൂര്‍വ്വം ചെയ്തതല്ല. യുദ്ധങ്ങളില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികമാണ്' കുഞ്ഞുങ്ങളുടെ കൊലയെ ട്രംപ് ന്യായീകരിച്ചു.
തെക്കന്‍ ഇറാനിലെ മിനബില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ യു.എസ് സൈന്യമാകാനാണ് സാധ്യതയെന്ന് പ്രാഥമിക ആഭ്യന്തര സൈനിക അന്വേഷണത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ പെന്റഗണ്‍ അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ പ്രാഥമിക കണ്ടെത്തലുകള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാന്റെ ഭരണനേതൃത്വത്തെ ഇല്ലായ്മ ചെയ്യാന്‍ എന്ന പേരില്‍ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ദിനം തന്നെയായിരുന്നു തെക്കന്‍ ഇറാനിലെ മിനാബ് നഗത്തിലെ ഷജേറ തയ്യിബെ എലമെന്ററി ഗേള്‍സ് സ്‌കൂളിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. അന്ന് 160ല്‍ അധികം കുട്ടികള്‍ അവിടെ മരിച്ചുവീണു. കൊലപാതകമെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അറാഗ്ചി ആ സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം, യുഎസ് സൈന്യത്തിന് അബദ്ധം പറ്റിയതാണെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ടോമഹോക് മിസൈല്‍ ആയിരുന്നു ആക്രമണം നടത്താന്‍ അമേരിക്ക ഉപയോഗിച്ചത്.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നായിരുന്നു ട്രംപ് ആദ്യം ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, തനിക്ക് സംഭവത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നായി ട്രംപിന്റെ പ്രതികരണം. അന്വേഷണ ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് നിലപാട് മാറ്റുകയും ചെയ്തു യു.എസ് പ്രസിഡന്റ്.
us president donald trump defended the deadly attack on a school in iran’s minab that killed over 160 children, calling civilian casualties a natural part of war during remarks at the g7 summit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."