HOME
DETAILS

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

  
Web Desk
June 18, 2026 | 10:02 AM

iran-us-ceasefire-deal-14-key-points-you-need-to-know

ഒറ്റനോട്ടത്തില്‍ ഡീല്‍ ഇറാന്റെ വിജയമാണെന്ന് പുറത്തുവന്ന വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടുന്നു. ഡീലിലെ 14 വ്യവസ്ഥകള്‍ ചുരുക്കത്തില്‍ ഇങ്ങനെ:

1) യുദ്ധവിരാമം-യു.എസും ഇറാനും എല്ലാ സൈനിക നടപടികളും നിര്‍ത്തും. 
ഇനി മുതല്‍ പരസ്പരം യുദ്ധമോ സൈനിക നടപടികളോ ആരംഭിക്കില്ലെന്ന് കരാര്‍ ഉറപ്പു നല്‍കുന്നു. ബലപ്രയോഗം നടത്തുകയോ അതിനുള്ള ഭീഷണി മുഴക്കുകയോ ചെയ്യില്ല. ലബനാന്റെ അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കുമെന്നും കരാര്‍ ഉറപ്പുനല്‍കുന്നു. 
ലെബനനിലും കരാര്‍ ബാധകമാണ്.
2) യു.എസും ഇറാനും ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെയും അതിര്‍ത്തികളെയും മാനിക്കും. മാത്രമല്ല, ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കുമെന്നും കരാര്‍ ഉറപ്പുനല്‍കുന്നു.

3) അടുത്ത 60 ദിവസത്തിനകം തര്‍ക്കവിഷയങ്ങളില്‍ ഇറാനും യു.എസും സമവായത്തിലെത്തണം. ഇതിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. ആവശ്യമെങ്കില്‍ പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.


4) നാവികഉപരോധം അവസാനിപ്പിക്കും: ഡീല്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തന്നെ, ഹോര്‍മുസിലെ കപ്പല്‍ ഉപരോധം യു.എസ് അവസാനിപ്പിച്ച് തുടങ്ങും. 30 ദിവസത്തിനകം ഇതു പൂര്‍ണമായി യാഥാര്‍ഥ്യമാക്കും. ഇറാന് മേല്‍ അമേരിക്ക ഏര്‍പെടുത്തിയിട്ടുള്ള നാവിക ഉപരോധവും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യും. യുദ്ധത്തിന് മുന്‍പുള്ള സ്ഥിതിയിലേക്ക് കപ്പല്‍ ഗതാഗതം ഉറപ്പാക്കും. മേഖലയില്‍ നിന്ന് യുഎസ് സൈന്യത്തെയും പിന്‍വലിക്കും.

5) ഹോര്‍മുസ്: ഹോര്‍മുസില്‍ വാണിജ്യക്കപ്പലുകളുടെ സ്വതന്ത്രസഞ്ചാരം ഇറാനും ഉറപ്പാക്കും. കപ്പലുകളില്‍ നിന്ന 60 ദിവസത്തേക്ക്  ഫീസൊന്നും ഈടാക്കില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും തീരദേശ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങള്‍ക്കും അനുസൃതമായി, പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് തീരദേശ രാജ്യങ്ങളുമായും ചര്‍ച്ച നടത്തും. 
ഒമാന്‍ ഉള്‍പെടെ സമീപത്തെ മറ്റ് രാജ്യങ്ങളുമായും ചര്‍ച്ച ചെയ്ത് ഇറാന്‍ ഹോര്‍മുസിന്റെ ഭാവിസാധ്യതകള്‍ തീരുമാനിക്കും.
6) ഇറാന്റെ പുനരുദ്ധാരണത്തിനായി യു.എസും മേഖലയിലെ സഖ്യകക്ഷികളും ചേര്‍ന്ന് 30,000 കോടി ഡോളര്‍ (ഏകദേശം 28.50 ലക്ഷം കോടി രൂപ) നിക്ഷേപിക്കും. 

7) ഇറാനെതിരായ എല്ലാ ഉപരോധങ്ങളും യു.എസ് പിന്‍വലിക്കും.
8) ആണവായുധങ്ങള്‍ വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ വീണ്ടും ഉറപ്പുനല്‍കുന്നുണ്ട്. ആണവോര്‍ജ്ജ ഏജന്‍സിയായ ഐ.എ.ഇ.എയുടെ മേല്‍നോട്ടത്തില്‍ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരസ്പര ധാരണയോടെ തീരുമാനിക്കാന്‍ അമേരിക്കയും ഇറാനും സമ്മതിച്ചിട്ടുണ്ട്.

9) യഥാസ്ഥിതി തുടരും- ന്യൂക്ലിയര്‍ ഡീല്‍ യാഥാര്‍ഥ്യമാകും വരെ ഇറാനും യു.എസും നിലവിലെ സ്ഥിതി തുടരും. യു.എസ് ഇറാനുമേല്‍ പുതിയ ഉപരോധമൊന്നും ഏര്‍പ്പെടുത്തില്ല.

10) ഇന്ധന കയറ്റുമതി:  ഇറാനിയന്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട ബാങ്കിങ് ഇടപാടുകള്‍, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഉപരോധങ്ങള്‍ അവസാനിക്കുന്നത് വരെ ആവശ്യമായ ഇളവുകള്‍ യു.എസ് ട്രഷറി വകുപ്പ് നല്‍കും. 

11) ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ പൂര്‍ണമായും യു.എസ് വിട്ടുനല്‍കും.
12) ഡീലിലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടപടിയെടുക്കും.
13) വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടിയും തുടരും.
14) അന്തിമ ഡീല്‍ പ്രാബല്യത്തിലാകുന്നത് യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയത്തോടെയായിരിക്കും.

the proposed iran-us ceasefire agreement includes 14 major points covering regional security, reopening of the hormuz strait, sanctions relief and steps toward ending the conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  3 hours ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  3 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  3 hours ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  3 hours ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  4 hours ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  4 hours ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  5 hours ago