HOME
DETAILS

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

  
Web Desk
June 18, 2026 | 9:22 AM

vijay-government-opposes-new-mullaperiyar-dam-vows-to-block-kerala-efforts

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് വ്യക്തമാക്കി ടി.വി.കെ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. മുല്ലപ്പെരിയാര്‍ അണക്കെട്ട് തെക്കന്‍ ജില്ലയിലെ ജനങ്ങളുടെ ജീവനാഡിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ 2014 ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അണക്കെട്ട് ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയര്‍ത്താമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്ന കേരള സര്‍ക്കാര്‍ പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും. ഇത് തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. 

കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുമായി നടപടികള്‍ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. 

കേരളവുമായുള്ള തര്‍ക്കത്തിന് പുറമെ, അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കാവേരി ജലപ്രശ്‌നത്തില്‍ മേക്കേദാഡു അണക്കെട്ട് നിര്‍മ്മിക്കാനുള്ള കര്‍ണാടകയുടെ ശ്രമങ്ങള്‍ തടയുന്നതിനും തമിഴ്‌നാടിന് സമയബന്ധിതമായി വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമപരമായ നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, വന്ദേമാതരം ഒഴിവാക്കി തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യവും, ദേശീയഗാനം സഭാനടപടികള്‍ക്ക് ഒടുവിലും ആലപിച്ചുകൊണ്ടാണ് പതിവ് കീഴ്വഴക്കം നിയമസഭ നിലനിര്‍ത്തി. കഴിഞ്ഞ മെയ് 10ന് മുഖ്യമന്ത്രിയായുള്ള വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗാനങ്ങളുടെ ക്രമം മാറ്റിയതിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

തമിഴ്‌നാട്ടിലെ ദശാബ്ദങ്ങളായുള്ള കീഴ്വഴക്കമാണിത്. ഇതനുസരിച്ച് ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകള്‍ ആരംഭിക്കുന്നത് തമിഴ് ഭാഷയെ സ്തുതിച്ചുകൊണ്ടുള്ള 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചുകൊണ്ടാണ്. ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയഗാനത്തോടെയുമാണ്. എന്നാല്‍ മെയ് 10ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഈ ക്രമത്തില്‍ മാറ്റമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുള്ള പൂര്‍ണ്ണരൂപമാണ് ചടങ്ങില്‍ ആദ്യം ആലപിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തമിഴ് ഗീതം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഭരണപക്ഷ സഖ്യകക്ഷികളും ഒരേപോലെ രംഗത്തെത്തിയിരുന്നു.

 

The government led by Vijay has stated in its policy announcement that it will not permit the construction of a new dam at Mullaperiyar and will oppose efforts by the Kerala government in this regard. The declaration underscores the long-standing differences between Kerala and Tamil Nadu over the Mullaperiyar issue, particularly concerning dam safety and water management.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  3 hours ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  4 hours ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  4 hours ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  5 hours ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  5 hours ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  6 hours ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  6 hours ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  6 hours ago