HOME
DETAILS

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

  
Web Desk
June 18, 2026 | 9:40 AM

Ukraine drone attack in Moscow Russia temporarily suspends flight services

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് റഷ്യക്കെതിരേ ഉക്രൈന്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തുന്നത്.

റഷ്യന്‍ അധികൃതരുടെ വിവരങ്ങള്‍ പ്രകാരം വിവിധ മേഖലകളിലായി എത്തിയ ഉക്രൈന്‍ ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. മോസ്‌കോയെ ലക്ഷ്യമിട്ട് ഏകദേശം 200 ഡ്രോണുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെറെമെറ്റീവോ, ഡൊമോഡെഡോവോ, വ്‌നുക്കോവോ, ഷുക്കോവ്‌സ്‌കി എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റഷ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടി.

റഷ്യ അടുത്തിടെ കീവില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള 'അര്‍ഹമായ മറുപടി' എന്നാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആക്രമണത്തെ വിശേഷിപ്പിച്ചത്. സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ചര്‍ച്ചകളിലേക്കും നയതന്ത്രപരമായ പരിഹാരങ്ങളിലേക്കും മടങ്ങിവരണമെന്നും സെലന്‍സ്‌കി ആഹ്വാനം ചെയ്തു.

ഈ ആഴ്ച ആദ്യം യുനെസ്‌കോ പൈതൃക പട്ടികയിലുള്ള കീവ്‌പെച്ചെര്‍സ്‌ക് ലാവ്ര സന്യാസി മഠ സമുച്ചയത്തിന് നേരെ റഷ്യ നടത്തിയ മിസൈല്‍ഡ്രോണ്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മോസ്‌കോയെ ലക്ഷ്യമിട്ടുള്ള യുക്രെയ്‌നിന്റെ പുതിയ ആക്രമണം.

ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളെ സ്വീകരിക്കാന്‍ റഷ്യ ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഫിലിപ്പീന്‍സ് പ്രസിഡന്റും ഉച്ചകോടിക്കായി റഷ്യയില്‍ എത്തിയിട്ടുണ്ട്. നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടെ സാമ്പത്തിക സ്ഥിരതയും അന്താരാഷ്ട്ര ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

Ukraine launched a drone attack targeting an oil refinery in Moscow, Russia's capital. This is the second time this week that Ukraine has carried out a major drone attack against Russia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  3 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  3 hours ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  3 hours ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  4 hours ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  4 hours ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 hours ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  5 hours ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  5 hours ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  6 hours ago