'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം
ചെന്നൈ; തമിഴകത്തിന്റെ ജനനായകനായി വിജയ്. തമിഴ് മക്കളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലാണ് ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു വിജയിയുടെ സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തന്റെ ഭരണം അഴിമതി വിരുദ്ധവും നീതി പൂര്‍വ്വവുമായിരിക്കും എന്ന് ഉറപ്പു നല്‍കുന്നതായിരുന്നു സത്യപ്രതിജ്ഞ.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സത്യവാചകം ചൊല്ലികൊടുത്തച്. ഒമ്പത് മന്ത്രിമാരും ചുമതലയേല്‍ക്കുകയാണ്. 59 വര്‍ഷത്തിനുശേഷമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സര്‍ക്കാര്‍ അധികാരമേറുന്നത്. ടി.വി.കെ നേതാക്കളായ കെ.എ. േെശങ്കാട്ടയന്‍, പുസി ആനന്ദ്, അരുള്‍ രാജ്, ആധവ് അര്‍ജുന, സി.ടി.ആര്‍ നിര്‍മല്‍കുമാര്‍, രാജ്‌മോഹന്‍ തുടങ്ങിയവരാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
വിജയിയുടെ കുടുംബാംഗങ്ങളും നടി തൃഷയും ചടങ്ങിനെത്തിയിട്ടുണ്ട്.
വിജയിന്റെ സത്യപ്രതിജ്ഞക്ക് രാഹുൽ ഗാന്ധിയും
ചെന്നൈ: തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ് യുടെ സത്യപ്രതിജ്ഞ ഉടൻ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും എത്തിയിട്ടുണ്ട്. രാവിലെ 10നാണ് സത്യപ്രതിജ്ഞ. ഒമ്പത് മന്ത്രിമാരും ഒപ്പം ചുമതലയേൽക്കും.
ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
#WATCH | Tamil Nadu | Lok Sabha LoP and Congress MP Rahul Gandhi arrives at the Jawaharlal Nehru Stadium in Chennai, where TVK Chief C Joseph Vijay will take oath as the Chief Minister of Tamil Nadu, shortly. pic.twitter.com/xgXEyzAnNs
— ANI (@ANI) May 10, 2026
ടി.വി.കെ നേതാക്കളായ കെ.എ. േെശങ്കാട്ടയൻ, പുസി ആനന്ദ്, അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്‌മോഹൻ തുടങ്ങിയവരാണ് മന്ത്രിമാരായി ചുമതലയേൽക്കുന്നത്. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്.
കേവല ഭൂരിപക്ഷം തികക്കാനും ഗവർണറിൽനിന്ന് മന്ത്രിസഭ രൂപവത്കരണ അനുമതി വാങ്ങാനും നടത്തിയ നാടകീയ ഓട്ടപ്പാച്ചിലുകൾക്കൊടുവിലാണ് വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. കേവല ഭൂരിപക്ഷവും കടന്ന് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്. 59 വർഷത്തിനുശേഷമാണ് തമിഴ്‌നാട്ടിൽ ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ അധികാരമേറുന്നത്.
actor turned politician vijay is set to take oath as tamil nadu chief minister in chennai with congress leaders rahul gandhi and mallikarjun kharge attending the ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."