HOME
DETAILS

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

  
May 10, 2026 | 5:48 AM

messi on neymars world cup comeback i want to see him on the field argentina captain picks favorites for 2026

ബ്യൂണസ് ഐറിസ്: ലോകകപ്പിന് പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചും ലോകകപ്പ് സാധ്യതകളെക്കുറിച്ചും മനസ്സ് തുറന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. നെയ്മർ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും അദ്ദേഹം ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു. 'ലോ ഡെൽ പോളോ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

'അവൻ എന്റെ ഉറ്റ സുഹൃത്താണ്'

മൈതാനത്തെ ചിരവൈരികളാണെങ്കിലും നെയ്മറും മെസ്സിയും തമ്മിലുള്ള സൗഹൃദം ലോകപ്രസിദ്ധമാണ്. നെയ്മറുടെ കാര്യത്തിൽ തനിക്കൊരിക്കലും നിഷ്പക്ഷനാകാൻ കഴിയില്ലെന്ന് മെസ്സി വ്യക്തമാക്കി.

msn.jpg

"ലോകകപ്പിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ കളിക്കണം. നെയ്മർ ബ്രസീലിനും ഫുട്ബോളിനും നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. അവൻ എന്റെ അടുത്ത സുഹൃത്താണ്, അതുകൊണ്ട് തന്നെ അവന് നല്ലത് സംഭവിക്കണമെന്നേ ഞാൻ ആഗ്രഹിക്കൂ. തനിമയുള്ള വ്യക്തിത്വമാണ് നെയ്മറുടേതെന്ന്" മെസ്സി പറഞ്ഞു.

പരിക്കിന്റെ കരിനിഴലിൽ കാനറികൾ

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ കഴിഞ്ഞ കുറെക്കാലമായി പരിക്കുകളോട് മല്ലിടുകയാണ്. 2023 ഒക്ടോബറിൽ ഏറ്റ ലിഗമെന്റ് പരിക്കാണ് താരത്തിന് വില്ലനായത്. പിന്നീട് ദീർഘകാലം വിശ്രമത്തിലായിരുന്ന താരം ബ്രസീലിയൻ ക്ലബ്ബായ സന്റോസിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്കുകൾ വിടാതെ പിന്തുടരുകയാണ്. 2025-ൽ 28 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ നെയ്മർക്ക് ഈ വർഷം പരിക്കുകൾ കാരണം വെറും 12 മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാൻ സാധിച്ചിട്ടുള്ളൂ.

കിരീടം നിലനിർത്താൻ മെസ്സിയും സംഘവും

തന്റെ കരിയറിലെ അവസാന ലോകകപ്പിനായി ഒരുങ്ങുന്ന മെസ്സി അർജന്റീനയുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും കിരീടം നിലനിർത്തുക പ്രയാസകരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ എന്നീ ടീമുകളെയാണ് ഇത്തവണ മെസ്സി പ്രധാന വെല്ലുവിളിയായി കാണുന്നത്.

"ലോകകപ്പ് എപ്പോഴും സങ്കീർണ്ണമാണ്. ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്, എങ്കിലും ഞങ്ങളേക്കാൾ മികച്ച ഫോമിലുള്ള മറ്റ് ടീമുകൾ ഉണ്ടെന്ന യാഥാർത്ഥ്യം മറക്കുന്നില്ല," താരം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  6 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  6 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  6 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  6 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  6 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  6 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  6 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  6 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  6 days ago