HOME
DETAILS

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു: 22 പേർക്ക് പരുക്ക്

  
Web Desk
May 10, 2026 | 12:02 PM

several injured as private bus collides with tanker lorry in perambra

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45-ഓടെ നടന്ന സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കോഴിക്കോട് - കുറ്റ്യാടി റൂട്ടിലോടുന്ന 'അജ്ഫാൻ' ബസും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ടാങ്കറിന്റെയും മുൻഭാ​ഗം പൂർണമായും തകർന്നു. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ ടാങ്കർ ലോറി ഡ്രൈവറെയും ബസിലുണ്ടായിരുന്ന ഒരു സ്ത്രീയെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും പൊലിസും അഗ്നിശമനസേനയും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അതേസമയം, അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നുന്നു. മുഖത്ത് പരുക്കേറ്റ ഇയാൾ പിന്നീട് ചികിത്സ തേടിയതായാണ് വിവരം.

മാനസ (62), നജ (21), അതുല്യ (25), പ്രകാശൻ (55), അജിത്ത് (22), നിഖിൽ (18), പത്മിനി (65), ആതിര (28), സുനില (46), ഗീത (49), സുജിത (43), സജിത (44), ചന്ദ്രൻ (64) തുടങ്ങി പരുക്കേറ്റ 22 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Several people were injured after a private bus collided with a tanker lorry at Velliyoor in Perambra on Sunday afternoon. The accident occurred around 2:45 PM involving the ‘Ajfan’ bus operating on the Kozhikode–Kuttyadi route and a tanker lorry belonging to Hindustan Petroleum.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  6 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  6 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  6 days ago
No Image

ലക്ഷ്യം പുതുയുഗ കേരളം; സംസ്ഥാനത്തെ ലോകമാരിടൈം ഭൂപടത്തില്‍ എത്തിക്കും

Kerala
  •  6 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  6 days ago