HOME
DETAILS

ഉർവിൽ പട്ടേൽ മിന്നി, ഓവർടൺ എറിഞ്ഞു വീഴ്ത്തി; ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ്

  
May 10, 2026 | 3:38 PM

chennai super kings beat lucknow super giants by five wickets in ipl thriller

ചെന്നൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ചെന്നൈ ലഖ്നൗവിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും ചെന്നൈക്ക് സാധിച്ചു.

ലഖ്നൗവിനായി ജോഷ് ഇം​ഗ്ലിസ് അർധസെഞ്ചുറി നേടി തിളങ്ങി. 33 പന്തിൽ 85 റൺസാണ് ഇം​ഗ്ലിസ് അടിച്ചെടുത്തത്. ഇതിൽ 10 ഫോറും 6 സിക്സും ഉൾപ്പെടും. ഇം​ഗ്ലിസിനെ കൂടാതെ 25 പന്തിൽ 43 റൺസെടുത്ത ഷഹബാസ് അഹമ്മദും ലഖ്നൗവിനായി തിളങ്ങി. ചെന്നൈക്കായി ജെയ്മി ഓവർടൺ 4 ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് സ്വന്തമാക്കി. ജെയ്മിസണെ കൂടാതെ അൻഷൂൽ കാംബോജ് രണ്ടും, നൂർ അഹമ്മ് ഒരു വിക്കറ്റും സ്വന്തമാക്കി. 

അതേസമയം, മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കായി യുവതാരം ഉർവിൽ പട്ടേൽ അർധ സെഞ്ചുറി നേടി. 23 പന്തിൽ 65 റൺസാണ് താരം അടിച്ചെടുത്തത്. എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്സ്. കൂടാതെ 13 പന്തിൽ അർധസെഞ്ചുറി നേടി ഐപിഎല്ലിലെ ഏറ്റവും വേ​ഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡിനൊപ്പമെത്താനും ഉർവിലിന് സാധിച്ചു. 

ഉർവിലിനെക്കൂടാതെ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദ് 48 (28), സജ്ഞു സാംസൺ 28 (14) എന്നിവരും ചെന്നൈക്കായി തിളങ്ങി. ലഖ്നൗവിനായി ദി​ഗ്വേഷ് റാത്തിയും, ഷഹബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ആവേശ് ഖാൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

Chennai Super Kings secured a five-wicket victory over Lucknow Super Giants in their IPL clash at home. Chasing a target of 203 runs, Chennai reached the total in 19.2 overs with five wickets in hand. With the win, CSK moved up to fifth place in the points table, overtaking Rajasthan Royals.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  a day ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  a day ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  a day ago
No Image

സിബിഎസ്ഇ പ്ലസ് ടു ഫലം ഉടനെയെത്തും; എങ്ങനെ പരിശോധിക്കാം; വെബ്‌സൈറ്റുകള്‍ അറിഞ്ഞിരിക്കാം 

Domestic-Education
  •  a day ago
No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  a day ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  a day ago