HOME
DETAILS

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

  
Web Desk
May 10, 2026 | 2:34 PM

uae drawn with korea and vietnam in asian cup oman and kuwait join saudi in group a

റിയാദ്: ഏഷ്യൻ ഫുട്ബോൾ സിംഹാസനത്തിനായുള്ള 2027-ലെ പോരാട്ടത്തിന് നറുക്കുവീണു. സഊദിയിലെ ദിരിയയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ടീമുകളുടെ ഗ്രൂപ്പുകൾ നിശ്ചയിച്ചത്. യുഎഇ ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ-യിൽ ഏഷ്യയിലെ വമ്പന്മാരായ ദക്ഷിണ കൊറിയയാണ് പ്രധാന എതിരാളി. വിയറ്റ്നാമും ഗ്രൂപ്പിലുണ്ട്. ലെബനൻ - യെമൻ പ്ലേ ഓഫ് മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പിലെ നാലാമത്തെ ടീം.

പരിശീലകൻ കോസ്മിൻ ഒലാറോയുവിന്റെ കീഴിൽ ഇറങ്ങുന്ന യുഎഇക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി എളുപ്പത്തിൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടാനാകുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഫിഫ റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയാണ് ഏറ്റവും വലിയ വെല്ലുവിളി. യുഎഇ നിലവിൽ 68-ാം സ്ഥാനത്താണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ഫോമിലുള്ള വിയറ്റ്നാമിനെയും കുറച്ചു കാണാനാവില്ല.

1996-ൽ റണ്ണേഴ്‌സ് അപ്പായതാണ് ഏഷ്യൻ കപ്പ് ചരിത്രത്തിൽ യുഎഇയുടെ ഏറ്റവും മികച്ച പ്രകടനം. ദക്ഷിണ കൊറിയയെ പോലെ ശക്തരായ ഒരു ടീമിനെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നേരിടുന്നത് ടൂർണമെന്റിലെ യുഎഇയുടെ മുന്നേറ്റത്തിന് ആത്മവിശ്വാസം പകരുമെന്നാണ് കരുതപ്പെടുന്നത്. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെയാണ് ഏഷ്യൻ കപ്പ് ആവേശത്തിന് സഊദി വേദിയാകുന്നത്.

മറ്റ് ഗ്രൂപ്പുകളിൽ ജപ്പാനും ഖത്തറും (ഗ്രൂപ്പ് എഫ്) ഏറ്റുമുട്ടുമ്പോൾ, ആതിഥേയരായ സഊദി അറേബ്യ കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

UAE faces a challenging Asian Cup group stage with Korea and Vietnam as opponents, while Oman and Kuwait have been placed alongside Saudi Arabia in Group A.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സബ്‌സിഡി ഇനി ലഭിക്കില്ല, നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിച്ചോ? വിശദാംശങ്ങള്‍ ഇങ്ങനെ..

National
  •  a day ago
No Image

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് മോദി; എന്തായിരിക്കും കാരണം

Business
  •  a day ago
No Image

കെ കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി; വെളിപ്പെടുത്തലുമായി കെ.വി തോമസിന്റെ പുസ്തകം

Kerala
  •  a day ago
No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  a day ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  a day ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  a day ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  a day ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  a day ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  a day ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  a day ago