HOME
DETAILS

വിഷൻ 2040; ചാരിറ്റി സ്ഥാപനങ്ങളെ തൊഴിൽ മേഖലയുമായി ബന്ധിപ്പിക്കാനൊരുങ്ങി ഒമാൻ

  
May 11, 2026 | 1:55 PM

oman charity sector employment national program 2040

മസ്‌കത്ത്: ഒമാനിലെ സന്നദ്ധ സംഘടനകളിലും ചാരിറ്റി സ്ഥാപനങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നാഷനൽ പ്രോഗ്രാം ഫോർ എംപ്ലോയ്‌മെന്റ് ചർച്ച നടത്തി. സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ദേശീയ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ച്ചുകൊണ്ട് സാമ്പത്തിക പങ്കാളിയായി ഈ മേഖലയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി ചാരിറ്റി മേഖലകളുടെ കാര്യക്ഷമത വർധിപ്പിച്ചുകൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കമ്മ്യൂണിറ്റി സംരംഭങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഫണ്ടിങ്, പുതിയ സംരംഭങ്ങൾ, തൊഴിൽ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ചയായി. സന്നദ്ധ-ചാരിറ്റി സ്ഥാപനങ്ങളിലെ തൊഴിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു ദേശീയ സമിതി രൂപീകരിക്കും. സർക്കാർ ഏജൻസികൾ, സ്വകാര്യ മേഖല, സാമൂഹിക സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം ഈ സമിതിയുടെ മേൽനോട്ടത്തിൽ നടക്കും. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. തൊഴിൽ മന്ത്രിയും നാഷനൽ പ്രോഗ്രാം ഫോർ എംപ്ലോയ്‌മെന്റ് സൂപ്പർവൈസർ ജനറലുമായ ഡോ. മഹദ് സെയ്ദ് ബാ ഒവൈൻ യോഗത്തിൽ പങ്കെടുത്തു.

Oman’s National Program for Employment has held discussions with the Ministry of Social Development to create more job opportunities within the voluntary and charitable sectors. To support Oman Vision 2040, a national committee will be formed to oversee employment regulations and foster partnerships between government agencies, private sectors, and social institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  10 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  10 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  10 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  10 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  10 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  11 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  11 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  11 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  11 days ago