HOME
DETAILS

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ

  
Web Desk
May 12, 2026 | 4:03 AM

neet ug paper leak 15 arrested including mastermind

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET UG) ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി രാജസ്ഥാൻ പൊലിസ്. കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേരെ രാജസ്ഥാൻ പൊലിസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) കസ്റ്റഡിയിലെടുത്തു. ജയ്പൂർ സ്വദേശിയായ മനീഷ് ആണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകനെന്ന് പൊലിസ് കണ്ടെത്തി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ കേരളത്തിലേക്കും നീളുകയാണ്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന. മെയ് ഒന്നിന് ഇയാൾ സിക്കാറിലുള്ള സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളുടെ ക്രമവും ഈ വിദ്യാർത്ഥി അയച്ച സന്ദേശങ്ങളുമായി കൃത്യമായി ഒത്തുപോകുന്നുണ്ടെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സിക്കാറിൽ പ്രചരിച്ച 'മാതൃകാ ചോദ്യപേപ്പറിൽ' യഥാർത്ഥ പരീക്ഷയിലെ 135 ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടിരുന്നതായി എസ്.ഒ.ജി സ്ഥിരീകരിച്ചു. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് വിറ്റഴിച്ചത്. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദ്യാർഥികളിലേക്കാണ് ചോദ്യപേപ്പർ പ്രധാനമായും എത്തിയത്. പി.ഡി.എഫ് രൂപത്തിലും അച്ചടിച്ച പേപ്പറുകളായും ചോദ്യങ്ങൾ വിതരണം ചെയ്തു.

സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി ഉടമ രാകേഷ് മണ്ഡവാരിയയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തിൽ തന്നെ ഇയാൾക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചതായി പൊലിസ് കരുതുന്നു.

പരീക്ഷ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. രാജസ്ഥാൻ പൊലിസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

2024-ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ ക്രമക്കേടുകളും സുപ്രിം കോടതിയുടെ ഇടപെടലുകളും നിലനിൽക്കെ, പുതിയ വെളിപ്പെടുത്തലുകൾ രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

 

The Rajasthan Police Special Operations Group (SOG) has detained 15 individuals, including the alleged mastermind from Jaipur, in connection with the NEET UG paper leak. Investigations revealed that a handwritten "model paper" containing 135 identical questions was sold for up to ₹2 lakh before the exam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  8 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  8 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  8 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  8 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  8 days ago
No Image

മെഡിസെപ്പ് സമഗ്രമായി പരിഷ്‌ക്കരിക്കും

Kerala
  •  8 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  8 days ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  8 days ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  8 days ago