HOME
DETAILS

കഠിനമായ വേനലിലും സുഗന്ധം നിലനിര്‍ത്താം; വിയര്‍പ്പുനാറ്റത്തെ പടിക്കു പുറത്താക്കാന്‍ ഈ ഡിയോഡറന്റുകള്‍ ട്രൈ ചെയ്യൂ

  
May 12, 2026 | 9:20 AM

say goodbye to body odor 6 top deodorants to stay fresh this summer

 

ചൂട് കൂടുന്തോറും നമ്മെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വിയര്‍പ്പും അതുണ്ടാക്കുന്ന ദുര്‍ഗന്ധവും. വെറുമൊരു പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ഗന്ധത്തെ മറച്ചു പിടിക്കാന്‍ മാത്രമാണ് സഹായിക്കുന്നത്. എന്നാല്‍, വിയര്‍പ്പിലെ ബാക്ടീരിയകളെ നശിപ്പിച്ച് ശരീരത്തെ ഫ്രഷായി നിലനിര്‍ത്താന്‍ ഒരു നല്ല ഡിയോഡറന്റ് അനിവാര്യമാണ്. ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച  ഓപ്ഷനുകള്‍ പരിചയപ്പെടാം

ഡേവിഡോഫ് കൂള്‍ വാട്ടര്‍ (Davidoff Cool Water)

ഫ്രഷ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്. കടല്‍ക്കാറ്റിന്റെ കുളിര്‍മ്മ നല്‍കുന്ന ഇതിലെ പുതിനയുടെയും ലാവെന്‍ഡറിന്റെയും സാന്നിധ്യം കഠിനമായ ചൂടിലും മനസ്സിന് ഉന്മേഷം നല്‍കും.

പ്രത്യേകത- ഐസ് കട്ടയുടെ കുളിര്‍മ്മ നല്‍കുന്ന അക്വാട്ടിക് സുഗന്ധം.

വില- ഏകദേശം 1,200  -1,600

നോട്ടിക്ക പ്യുവര്‍ ബ്ലൂ (Nautica Pure Blue)

സജീവമായി ഓടിനടന്ന് ജോലി ചെയ്യുന്നവര്‍ക്കും കായിക താരങ്ങള്‍ക്കും ഇത് ഏറ്റവും അനുയോജ്യമാണ്. ഓഷ്യാനിക് സ്‌മെല്ലിനൊപ്പം വാനിലയുടെയും ലെതറിന്റെയും നേരിയ ടച്ച് ഇതിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു.

പ്രത്യേകത- വിയര്‍പ്പിനെ ദീര്‍ഘനേരം പ്രതിരോധിക്കാനുള്ള ശേഷി.

വില- ഏകദേശം 950 - 1,900

സി.കെ വണ്‍ (CK One Deodorant Spray)

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന (Unisex) സുഗന്ധമാണിത്. സിട്രസ്, ഗ്രീന്‍ ടീ എന്നിവയുടെ മിശ്രിതം വളരെ ലളിതവും എന്നാല്‍ ആകര്‍ഷകവുമായ സുഗന്ധം പ്രദാനം ചെയ്യുന്നു.

പ്രത്യേകത- അധികം ഗാംഭീര്യമില്ലാത്ത, മാന്യമായ പ്രസന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചത്.

വില- ഏകദേശം 1,500 - 1,700

ഗെസ് ഗ്രൂമിങ് ഇഫക്റ്റ് (Guess Grooming Effect)

ആധുനിക സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരു ആഡംബര ചോയ്‌സാണിത്. ഇതിന്റെ ബോള്‍ഡ് ആയ സുഗന്ധം പാര്‍ട്ടികള്‍ക്കും രാത്രികാല പരിപാടികള്‍ക്കും കൂടുതല്‍ മാറ്റുകൂട്ടും.

പ്രത്യേകത- കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ഗന്ധം.

വില- ഏകദേശം 800 - 1,500

ലോക്‌സിറ്റാന്‍ റോള്‍ഓണ്‍ (L'Occitane Roll-On)

സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് ഭയമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഫ്രഞ്ച് ബ്രാന്‍ഡ്. ആല്‍ക്കഹോള്‍, പാരബന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടില്ല.

പ്രത്യേകത- 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍മ്മസംരക്ഷണം.

വില- ഏകദേശം 2,250 -4,500

ക്രിസ്റ്റല്‍ മിനറല്‍ ഡിയോഡറന്റ് (Crystal)
പൂര്‍ണ്ണമായും പ്രകൃതിദത്തമായ മിനറല്‍ സാള്‍ട്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഗന്ധമില്ലാത്ത ഈ സ്‌പ്രേ, വിയര്‍പ്പുനാറ്റമുണ്ടാക്കുന്ന ബാക്ടീരിയകളെ സ്വാഭാവികമായി തടയുന്നു.

പ്രത്യേകത- സുഷിരങ്ങള്‍ അടയ്ക്കാതെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.

വില- ഏകദേശം 1,650 - 2,800

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഡിയോഡറന്റ് vs ആന്റിപെര്‍സ്പിറന്റ്- ഡിയോഡറന്റ് ദുര്‍ഗന്ധം ഇല്ലാതാക്കുമ്പോള്‍, ആന്റിപെര്‍സ്പിറന്റ് വിയര്‍പ്പിന്റെ അളവ് കുറയ്ക്കാനാണ് സഹായിക്കുന്നത്.

ഉപയോഗിക്കേണ്ട രീതി- കുളി കഴിഞ്ഞ് ചര്‍മ്മം ഉണങ്ങിയ ശേഷം നേരിട്ട് പുരട്ടുക. വസ്ത്രത്തിന് മുകളില്‍ അടിക്കുന്നതിനേക്കാള്‍ ഫലം ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോഴാണ് ലഭിക്കുക.

സ്‌പ്രേ vs റോള്‍ഓണ്‍: സ്‌പ്രേ ഉപയോഗിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചര്‍മ്മത്തില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കാന്‍ റോള്‍ഓണുകളാണ് മികച്ചത്.

 

 

 Stay fresh and confident during the harsh summer with these 6 top-rated body deodorants that effectively combat sweat and odor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  21 hours ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  21 hours ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  a day ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  a day ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  a day ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  a day ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  a day ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  a day ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  a day ago